കോട്ടോപ്പാടം:പ്രവാസികള്‍ക്ക് നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാ വശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വാര്‍ഡ് തലങ്ങളില്‍ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമാ യി കൊമ്പം വടശ്ശേരിപ്പുറം വാര്‍ഡ് മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാതയോരത്ത് നില്പ് സമരം സംഘടിപ്പി ച്ചു.എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.നാസര്‍ കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.പ്രവാസികളുടെ ജന്മനാട്ടിലേക്കുള്ള വരവ് മുട ക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപ ടി തികച്ചും അപ്രായോഗികമാണെന്നും ഇടത് സര്‍ക്കാര്‍ പ്രവാസി സമൂഹത്തോട് പുലര്‍ത്തുന്ന മനുഷ്യത്വരഹിതമായ നിലപാടുകള്‍ ക്കെതിരെ മുസ് ലിം ലീഗ് പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.വാര്‍ഡ് ലീഗ് പ്രസിഡണ്ട് അക്കര മുഹമ്മദ് അധ്യക്ഷ നായി.നിയോജകമണ്ഡലം സെക്രട്ടറി ഹമീദ് കൊമ്പത്ത്, വാര്‍ഡ് ജനറല്‍ സെക്രട്ടറി സി.ടി.ഹൈദരലി,ട്രഷറര്‍ കോഴിശ്ശേരി അബ്ദു ള്ള,എം.എസ്.എഫ് മണ്ഡലം വൈസ് പ്രസിഡണ്ട് എ.മുഹമ്മദ് ഉനൈ സ്,ശാഖാ യൂത്ത് ലീഗ് സെക്രട്ടറി കെ.ആസിഫ് അലി,വി.പി. അബ്ദു ള്ള,സി.ടി.ജലീല്‍, കെ.അര്‍ഷദ് നാസര്‍,കെ.ഷാരിഫ് സംബന്ധിച്ചു.