മണ്ണാര്‍ക്കാട്:നഗരമധ്യത്തില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികനെ ദുരൂഹ സാചര്യത്തില്‍ മരിച്ച സംഭവത്തില്‍ അതിഥി തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു.പശ്ചിമ ബംഗാള്‍ നാദിയ കുമാര്‍ സേത്പൂര്‍ സ്വദേശി പവിത്രാ ഹേബ്‌നാഥ് (36) ആണ് അറസ്റ്റി ലായത്.കുമരം പുത്തൂര്‍ അക്കിപ്പാടം പുല്‍ക്കുഴിയില്‍ മുഹമ്മദാലി (60) മരിച്ച സംഭവത്തിലാണ് അറസ്്റ്റ്.
സംഭവത്തിന് ശേഷം സ്ഥലത്ത് നിന്നും മുങ്ങിയ പവിത്രാ ഹേബ്്‌നാ ഥിനെ ഇന്ന് വൈകീട്ട് 6.30ഓടെ ടിപ്പു സുല്‍ത്താന്‍ റോഡ് പരിസ രത്ത് നിന്നാണ് പിടികൂടിയതെന്ന് സിഐ എംകെ സജീവ് പറഞ്ഞു. മദ്യാപനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇക്കഴിഞ്ഞ 19ന്ാണ് മുഹമ്മദാലിയെ നടമാളിക റോഡില്‍ റൂറല്‍ ബാങ്കിന് സമീപത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തല്‍ മരിച്ച നിലയില്‍ കണ്ടെത്തി യത്.മൃതദേഹത്തിന് സമീപം രക്തം പറ്റിയ കല്ലും കണ്ടിരുന്നു. അസ്വാഭാവിക മരണത്തിനാണ് അന്ന് പോലീസ് കേസെടുത്തത്.
എസ്‌ഐ അഷറഫ്, ജൂനിയര്‍ എസ്‌ഐ ജിഷില്‍, എഎസ്‌ഐമാരായ സലാം, വിജയമണി,സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സജീവ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രിന്‍സ്,ഷാഫി, റമീസ്, ജയരാജ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.