പാലക്കാട് : പ്രധാനമന്ത്രി കുസും പദ്ധതിയില്‍ കര്‍ഷകര്‍ക്ക് 60 ശതമാനം സബ്സിഡിയോടെ സൗരോര്‍ജ്ജ പമ്പ്സെറ്റ് നല്‍കുമെന്ന് അനെര്‍ട്ട് ജില്ലാ എന്‍ജിനീയര്‍ അറിയിച്ചു. കാര്‍ഷിക കറന്റ് കണ ക്ഷന്‍ ഉളളവര്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റള്ളവില്‍ കണക്ഷന്‍ ഇല്ലാ ത്തവര്‍ക്കും ഒന്ന് മുതല്‍ ഏഴ് എച്ച്.പി. വരെ ശേഷിയു ളള പമ്പുകളാ ണ് സോളാറിലേക്ക് മാറ്റാന്‍ കഴിയുക. ഒരു എച്ച്.പി. ക്ക് ഒരു കിലോ വാട്ട് എന്ന കണക്കില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാം. ഒരു എച്ച്.പി. പമ്പുസെറ്റ് വിലയായ 54000 രൂപയില്‍ 21600 രൂപ കര്‍ഷകര്‍ അടയ്ക്ക ണം. 32400 രൂപ സബ്സിഡി ലഭിക്കുമെന്ന് അനെര്‍ട്ട് അധികൃതര്‍ അറി യിച്ചു. കുറഞ്ഞത് 25 സെന്റ്സ്ഥലം ഉളളവര്‍ ക്കാണ് അപേക്ഷി ക്കാനാവുക. ഒരു കിലോവാട്ട് സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 10 മീറ്റര്‍ സ്‌ക്വയര്‍ നിഴല്‍ രഹിത സ്ഥലം ആവശ്യമാണ്.

കാര്‍ഷിക കറന്റ് കണക്ഷന്‍ ഉളളവര്‍ക്ക് 1690 രൂപയും ഇല്ലാത്ത വര്‍ക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്. താത്പര്യമുളളവര്‍ കെ.എസ്.ഇ.ബി. കാര്‍ഷിക കണക്ഷന്റെ വൈദ്യുതി ബില്‍ (കണക്ഷന്‍ ഉള്ളവര്‍), ഭൂനികുതി അടച്ച രസീത്, ആധാര്‍ പകര്‍പ്പ് എന്നിവയുമായി അനെര്‍ട്ട് ജില്ലാ ഓഫീസ്, തേരാടുപുഴ ബില്‍ഡിം ഗ്, ടൗണ്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശം, പാലക്കാട് – 678001 വിലാസത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫീസ് ഓഫീസ് നേരിട്ടും ഡി.ഡിയായും സ്വീകരിക്കുന്നതാണ്. ഫോണ്‍ : 0491-2504182, 9188119409.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!