മണ്ണാര്‍ക്കാട് :ഇന്ധന വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ഉപരോധ സമരം നടത്തി.കോടതിപ്പടി പെട്രോള്‍ പമ്പ് ഉപരോധം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ലീഗ് ജനറല്‍ സെക്രട്ടറി റഫീഖ് കുന്തിപ്പുഴ മുഖ്യപ്രഭാഷണം നടത്തി, കെ ടി അബ്ദുള്ള, സമദ് പൂവക്കോടന്‍, റഷീദ് കുറുവണ്ണ, ആദില്‍ എന്നിവര്‍ പ്രസംഗിച്ചു മുനീര്‍ താളിയില്‍ സ്വാഗതവും ഷറഫുദീന്‍ ചങ്ങലീരി നന്ദിയും പറഞ്ഞു.