പാലക്കാട്: ജില്ലയിൽ ഇന്ന്(ജൂൺ 16) ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു .ഇതിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീക രിച്ചിരിക്കുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
അബുദാബി-1
ചളവറ പുലിയാനംകുന്ന് സ്വദേശി (38 പുരുഷൻ)
ഖത്തർ-1
നെല്ലായ സ്വദേശി (29 പുരുഷൻ)
ദുബായ്-1
ഷൊർണൂർ കവളപ്പാറ സ്വദേശി (26 പുരുഷൻ)
മഹാരാഷ്ട്ര-1
വണ്ടാഴി സ്വദേശി (63 പുരുഷൻ)
കോയമ്പത്തൂർ-1
ലക്കിടി പേരൂർ സ്വദേശി (40 പുരുഷൻ)
സമ്പർക്കം-1
ജൂൺ ഒമ്പതിന് രോഗം സ്ഥിരീകരിച്ച ലക്കിടി പേരൂർ സ്വദേശിനിയുടെ മരുമകൾക്കാണ് (32, സ്ത്രീ) സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുള്ളത്. ലക്കിടി പേരൂർ സ്വദേശിനിയുടെ സമ്പർക്കത്തിലൂടെ തന്നെ കഴിഞ്ഞദിവസം(ജൂൺ 15) രോഗം സ്ഥിരീകരിച്ച രണ്ടു കുട്ടികളുടെ അമ്മയാണ് ഇവർ.
കൂടാതെ ഇന്ന് ജില്ലയിൽ 13 പേർ രോഗ വിമുക്തരായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 139 ആയി.ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ഒരാൾ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.
കഴിഞ്ഞദിവസം ജില്ലയിൽ രോഗമുക്തരായത് 12 പേർ
കഴിഞ്ഞ ദിവസം(ജൂൺ15) ജില്ലയിൽ 12 പേരാണ് രോഗ മുക്തരായത്.
പനമണ്ണ സ്വദേശി(42 പുരുഷൻ), മണ്ണമ്പറ്റ സ്വദേശി (49 പുരുഷൻ), പൊറ്റച്ചിറ സ്വദേശി (38,പുരുഷൻ), കിഴക്കേത്തറ സ്വദേശി (23 സ്ത്രീ), പട്ടാമ്പി സ്വദേശി (59 പുരുഷൻ), ശ്രീകൃഷ്ണപുരം സ്വദേശി (49 പുരുഷൻ), പുഞ്ചപ്പാടം സ്വദേശി (60 പുരുഷൻ), അട്ടപ്പാടി സ്വദേശി (40 പുരുഷൻ), മുണ്ടൂർ നാമ്പുള്ളിപുര സ്വദേശി (35 പുരുഷൻ), കാരാകുറുശ്ശി സ്വദേശി (38 സ്ത്രീ), കൂറ്റനാട് സ്വദേശി (56 പുരുഷൻ), മരുതറോഡ് സ്വദേശി (58 പുരുഷൻ) എന്നിവരാണ് രോഗമുക്തരായത്.
കോവിഡ് 19: ജില്ലയില്‍ 139 പേര്‍ ചികിത്സയില്‍
കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 139 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആശുപത്രികളിലായി പേര്‍ 42 നിരീക്ഷണത്തിലുമുണ്ട്. ഇന്ന് (ജൂണ്‍ 16) ജില്ലയില്‍ 6 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 14034 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 13200 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 289 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇന്ന് 260 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 328 സാമ്പിളുകളും അയച്ചു. ഇനി 834 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 49758 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 780 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 8808 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.
സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 2510 സാമ്പിളുകളും ഓഗ്മെന്റഡ് സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.