കോട്ടോപ്പാടം:യൂത്ത് കോണ്‍ഗ്രസ്സ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ കച്ചേരിപ്പറമ്പ് ഫോറസ്റ്റ് ഓഫീസിലേക്ക് ധര്‍ ണ സമരം നടത്തി.മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി ഉമ്മര്‍ മനച്ചിതൊടി,നിജോ വര്‍ഗീസ്,കൃഷ്ണ പ്രസാദ്, ശശി ഭീമനാട്, ജിയന്റോ ജോണ്‍, ബാബു ഒതുക്കുംപുറത്ത്,സ്‌കറിയ ജോസഫ്, വിനോദ്,വത്സലരാജ്,സുബ്രമണ്യന്‍, നജീബ് തുടങ്ങിയവര്‍ പങ്കെടു ത്ത് സംസാരിച്ചു.കോട്ടോപ്പാടം മണ്ഡലം പ്രസിഡണ്ട് സിജാദ് അമ്പ ലപ്പാറ അധ്യക്ഷനായി.കോട്ടോപ്പാടം പഞ്ചായത്തിലെ മലയോര മേഖലകളിലെ വന്യ മൃഗശല്യത്തിന് പരിഹാരം കാണുക,കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാന്‍ ഫെന്‍സിങ്ങ് നടപ്പിലാക്കുക,വന്യ മൃഗ അക്രമണത്തില്‍ കൃഷി നശിച്ചവര്‍ക്ക് നാശനഷ്ടം നല്‍കുക,പുലിയുടെ അക്രമത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുക,അമ്പലപ്പാറയില്‍ പുലി ക്കെണി സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.