മണ്ണാര്‍ക്കാട്:സൈലന്റ് വാലി വനമേഖലയില്‍ നായാട്ട് നടത്തിയ സംഘത്തിലെ അഞ്ച് പേരെ കൂടി മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് സം ഘം അറസ്റ്റ് ചെയ്തു.അരക്കുപറമ്പ് സ്വദേശികളായ ഇയ്യംമടയന്‍ അബൂബക്കര്‍ സിദ്ദീഖ് (40),തമ്പലക്കോടന്‍ ഷഹീന്‍ അലി (30) ,പോത്തേങ്ങല്‍ പി സമീര്‍ (35), കുന്നത്ത് പീടിക സൈനുദ്ദീന്‍ (30) തച്ചനാട്ടുകര നാട്ടുകല്‍,പാറക്കല്ലില്‍ സൈനുല്‍ ആബിദ് (30) എന്നി വരാണ് അറസ്റ്റിലായത്.മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയി ലെ തത്തേങ്ങേലം പരുത്തിമല വനത്തില്‍ കരിങ്കുരങ്ങി നേയും മലയണ്ണാനേയും വേട്ടയാടിയ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസില്‍ 20 പ്രതികളാണ് ഉള്ളത്.ഇതില്‍ 13 പേരാണ് അറസ്റ്റിലാ യിട്ടുള്ളത്.ഏഴ് പേര്‍ക്കായി വനംവകുപ്പ് അന്വേഷണം ഊര്‍ജ്ജിത മാക്കി.മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ യു ആഷിഖലിയുടെ നേതൃ ത്വത്തില്‍ ഡപ്യുട്ടി റേഞ്ച് ഓഫീസര്‍ പിപി മുരളീധരന്‍, സിവില്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ആര്‍ സജീവ്,കെ.രാജേഷ്, ബിഎഫ്ഒ മാരായ പ്രസാദ്,ബികെ അരുണ്‍,വി രഞ്ജിനി,കെ അപര്‍ണ എന്നി വരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.