കോട്ടോപ്പാടം: കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂള്‍ പഠനം ഓണ്‍ ലൈന്‍ വഴി നടന്നു കൊണ്ടിരിക്കുന്നതിനാല്‍ വീടുകളില്‍ ടിവി യും മറ്റു സൗകര്യങ്ങളും ഇല്ലാതെ പ്രയാസപ്പെടുന്ന കുട്ടികള്‍ക്കായി ഏഴാം വാര്‍ഡില്‍ ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ ആരംഭിച്ചു.സമഗ്ര ശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് ബി.ആര്‍ സി യുടെ സഹകരണത്തോടെയാണ് അരിയൂര്‍ ബാലവാടി,വേങ്ങ എസ്. സി കോളനി എന്നിവടങ്ങളിലാണ് ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ ആരംഭിച്ചത്.വാര്‍ഡ് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു.ബി.ആര്‍ സി ട്രെയ്‌നര്‍ എം. അബ്ബാസ് മാസ്റ്റര്‍, അങ്കണവാടി വര്‍ക്കര്‍ എം.വൈ. മിനി, പ്രസീജ ടീച്ചര്‍, പി.ഇന്ദിര എന്നിവര്‍ സംബ ന്ധിച്ചു.