പാലക്കാട്:തച്ചമ്പാറ സ്വദേശിയായ ഒരു വയസ്സുകാരിക്ക് ഉള്‍പ്പടെ ഇന്ന് ജില്ലയില്‍ ഏഴ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇതില്‍ സൗദിയില്‍ നിന്നും ജൂണ്‍ 13ന് എത്തിയ അലനല്ലൂര്‍ സ്വദേശി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ള തെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.ചെന്നൈയില്‍ നിന്നും മെയ് 31ന് വന്ന എലുമ്പുലാശ്ശേരി സ്വദേശി,ഡല്‍ഹിയില്‍ നിന്നും എത്തിയ പൊല്‍പ്പുള്ളി സ്വദേശിനി,അബുദാബിയില്‍ നിന്നും മെയ് 31ന് എത്തിയ പഴയ ലക്കിടി സ്വദേശി,എന്നിവര്‍ക്കാണ് രോഗം ബാധി ച്ചത്.ജൂണ്‍ ഒമ്പതിന് രോഗം സ്ഥിരീകരിച്ച പത്തിരിപ്പാല സ്വദേശി നിയുടെ ചെറുമക്കളായ 10 വയസ്സുകാരിക്കും 11 വയസ്സുകാരനും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.ഇന്ന് ജില്ലയില്‍ 12 പേര്‍ രോഗമുക്തരായതായും അധികൃതര്‍ അറിയിച്ചു.ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 146 ആയി.ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ മൂന്നുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ഒരാള്‍ എറണാകുളത്തും ചികിത്സയില്‍ ഉണ്ട്.
കഴിഞ്ഞദിവസം ജില്ലയിൽ രോഗമുക്തരായത് 27 പേർ
കഴിഞ്ഞ ദിവസം(ജൂൺ14) ജില്ലയിൽ 27 പേരാണ് രോഗ മുക്തരായത്.
നാഗലശ്ശേരിയിൽ നിന്നുള്ള ഏഴുമാസം പ്രായമായ ആൺകുട്ടിയും കാരാകുറുശ്ശിയിൽ നിന്നുള്ള 10 മാസം പ്രായമായ ആൺകുട്ടിയും ശങ്കരമംഗലം, കാരാകുറുശ്ശി സ്വദേശികളായ നാലു വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളും കഴിഞ്ഞദിവസം രോഗ വിമുക്തരായവരിൽ ഉൾപ്പെടും.കൂടാതെ കടമ്പഴിപ്പുറം സ്വദേശി (20 പുരുഷൻ), കുളപ്പുള്ളി സ്വദേശി (68 പുരുഷൻ), കാരാകുറുശ്ശി സ്വദേശി (26 സ്ത്രീ), പാലപ്പുറം സ്വദേശി (43 പുരുഷൻ), വരോട് സ്വദേശി (42 പുരുഷൻ), പനമണ്ണ സ്വദേശി (39 പുരുഷൻ), തത്തമംഗലം സ്വദേശി (39 പുരുഷൻ), പുതുനഗരം കരിപ്പോട് സ്വദേശി (46 സ്ത്രീ), വരോട് സ്വദേശി (34 പുരുഷൻ), പിരായിരി സ്വദേശി( 27 പുരുഷൻ), കണ്ണിയംപുറം സ്വദേശി കൾ (25,21 സ്ത്രീ), പനമണ്ണ സ്വദേശി (31 പുരുഷൻ), കണ്ണാടി സ്വദേശി (48 പുരുഷൻ), പെരുമുടിയൂർ സ്വദേശി (41 പുരുഷൻ), കാരാക്കുറുശ്ശി വാഴെമ്പുറം സ്വദേശി(38 സ്ത്രീ), വെസ്റ്റ് യാക്കര സ്വദേശി (53 പുരുഷൻ), പിരായിരി സ്വദേശി (51 പുരുഷൻ), കൊടുവായൂർ സ്വദേശി (37 പുരുഷൻ), പ്രശാന്തി നഗർ സ്വദേശി (46 സ്ത്രീ), തച്ചമ്പാറ സ്വദേശി (49 പുരുഷൻ), മുണ്ടൂർ സ്വദേശി (35 പുരുഷൻ), കൊല്ലങ്കോട് സ്വദേശി (34 സ്ത്രീ) എന്നിവരും രോഗ മുക്തരായി ആശുപത്രി വിട്ടു.
കോവിഡ് 19: ജില്ലയില്‍ 146 പേര്‍ ചികിത്സയില്‍
കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 146 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആശുപത്രികളിലായി 42 പേര്‍ നിരീക്ഷണത്തിലുമുണ്ട്. ഇന്ന് (ജൂണ്‍ 15) ജില്ലയില്‍ 7 പേര്‍ ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 14 പേരെ ആശുപത്രി യില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 13706 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 12940 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 284 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇന്ന് 477 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 85 സാമ്പിളുകളും അയച്ചു. ഇനി 766 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 48978 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 713 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 8633 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.
സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 2413 സാമ്പിളുകളും ഓഗ്മെന്റഡ് സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.