കാഞ്ഞിരപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ പ്രവാസി ദ്രോഹ നടപടികള്‍ തുടരുകയാണെന്നാരോപിച്ച് കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കാഞ്ഞിരപ്പുഴ പഞ്ചായ ത്ത് ഓഫീസിന് മുന്പില് നടന്ന സമരം കോങ്ങാട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അബ്ബാസ് കൊറ്റിയോട് ഉദ്ഘാടനം ചെയ്തു. പഞ്ചായ ത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പടുവില്‍ മുഹമ്മദാലി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി.ടി അലി,സുലൈമാന്‍ വേളൂരാന്‍,സാജിത, ഹംസ പി.കെ, റിയാദ് കെ.എം.സി.സി നേതാക്കളായ നാസര്‍ തങ്ങള്‍, വഹാബ് പട്ടാമ്പി, ആഷിഖ് കാഞ്ഞിരം, മുസ്തഫ താഴത്തേതി ല്‍, ആബിദ് പൊന്നേത്ത്, സലാം കൊറ്റിയോട്, പ്രവാസി ലീഗ് നേതാ ക്കള്‍ ജാഫര്‍ കെ.പി, സിദ്ധീഖ് പാണക്കാടന്, എം.ടി ഹക്കീം, ഷഫീഖ് വിയ്യക്കുറുശ്ശി, ജലീല്‍, മുഹമ്മദാലി ആലക്കുന്നത്ത്, ഹംസ കൊര്‍ണ ക്കുന്ന്,ഫാഹിസ്, ഇര്ഫാന് എന്നിവര്‍ സംസാരിച്ചു.