മണ്ണാര്‍ക്കാട്:പട്ടിക വര്‍ഗ കോളനികളിലെ വിദ്യാര്‍ഥികളുടെ ഓണ്‍ ലൈന്‍ പഠനത്തിന് സഹായ ഹസ്തവുമായി മണാര്‍ക്കാട് റൂറല്‍ സര് വ്വീസ് സഹകരണ ബാങ്ക. തെങ്ക ഗ്രാമ പഞ്ചായത്തിലെ ആറ് പട്ടിക വര്‍ഗ കോളനികളിലേക്ക് ബാങ്ക് ടെലിവിഷന്‍ സെറ്റുകള്‍ നല്കി. ടിവി പികെ ശശി എംഎല്‍എ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സാവിത്രിക്ക് കൈമാറി.റൂറല്‍ ബാങ്ക് പ്രസിഡന്റ് അഡ്വ കെ സുരേഷ്,സെക്രട്ടറി എം പുരുഷോത്തമന്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൗക്കത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.