അലനല്ലൂര്‍: കോവിഡിന്റെ മറവില്‍ അശാസ്ത്രീയമായ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച് കെഎസ്ഇബി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നുവെന്നാരോപിച്ച് യൂത്ത് ലീഗ് അലനല്ലൂര്‍, എടത്തനാട്ടുകര മേഖല കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ അലനല്ലൂര്‍ കെ എസ്ഇബിക്ക് മുന്നില്‍ വിളക്ക് സമരം നടത്തി.വിളക്കുകള്‍ കത്തി ച്ചും പ്ലക്കാര്‍ഡുകളേന്തിയും ചന്തപ്പപ്പടിയില് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കെ.എസ്.ഇ.ബി ഓഫീസില്‍ സമാപിച്ചു. പ്രതി ഷേധ സംഗമം മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് എടത്തനാട്ടുകര മേഖല ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തന്ക്കോട്ടില് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍, പെന്‍ ഷനേഴ്സ് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി യൂസഫ് മിശ്കാത്തി, യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, ടി.പി മന്‍സൂര്‍, ബുഷൈര്‍ അരിയകുണ്ട്, ഫൈസല്‍ നാലിനകത്ത്, ഉണ്ണീന്‍ വാപ്പു, സി.ടി ബഷീര്‍ എന്ന ബണ്ണി, പി.ഷാനവാസ്, സത്താര്‍ കമാലി, താഹിര്‍ അലനല്ലൂര്‍, പി.കെ അഷറഫ് എന്ന ഇണ്ണി, കെ. ഉസ്മാന്, സജാദ് ചാലിയന്‍, പി.സുല്‍ഫീക്കര്‍ അലി, കെ.അഷറഫ് എന്ന കുഞ്ഞിപ്പ, ഹംസ കെ.യു, റഹീസ് എടത്തനാട്ടുകര, അഫ്സല് കൊറ്റരായില്‍, റിയാസ് കൈരളി എന്നിവര്‍ സംബന്ധിച്ചു.