കാഞ്ഞിരപ്പുഴ :കോടികള്‍ ചിലവിട്ട് നിര്‍മിക്കുന്ന ചിറക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡിന്റെ കരാര്‍ കാലാവധി അവസാനിച്ചിട്ടും നിര്‍മ്മാണം അന്‍പത് ശതമാനം പോലും പൂര്‍ത്തിയാക്കാത്തതി നെതിരെ കാഞ്ഞിരപ്പുഴ റോഡില്‍ മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി റീത്ത് വെച്ച് റോഡ് ഉപരോധിച്ചു. 30 കോടി ചിലവില്‍ നിര്‍ മ്മിക്കുന്ന റോഡിന്റെ ഒന്നര വര്‍ഷത്തെ കരാര്‍ കാലാവധി പൂര്‍ത്തിയാകുന്ന ദിനത്തിലായിരുന്നു പ്രതിഷേധ സമരം. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോര്‍ഡില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചെരുപ്പ് മാല ചാര്‍ത്തുകയും ചെയ്തു.ഭരണ വര്‍ഗ്ഗ-ഉദ്യോഗസ്ഥ- കരാറുകാരുടെ അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും അനാസ്ഥക്കെതിരെയുമാണ് സമരമെന്ന് നേതാക്കള്‍ പറഞ്ഞു . ചിറ ക്കല്‍പ്പടി സെന്ററില്‍ നടന്ന സമരം ജില്ലാ മുസ്ലിം ലീഗ് വര്‍ക്കിംഗ് കമ്മിറ്റി അംഗം പ്രൊഫ. പി.എം സലാഹുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മുസ്തഫ താഴത്തേതില്‍ അധ്യക്ഷത വഹിച്ചു.അബ്ബാസ് കൊറ്റിയോട്, പടുവില്‍ മുഹമ്മദാലി, സി.ടി അലി, ഹുസൈന്‍ വളവുള്ളി, സുനീര്‍ പാണക്കാടന്‍, ആബിദ് പൊന്നേത്ത്, വാര്‍ഡ് മെമ്പര്‍ സാജിത, സമദ് കരിമ്പനോട്ടില്‍, ആഷി ക് കാഞ്ഞിരം, സുലൈമാന്‍ വേളൂരാന്‍, അബു മാസ്റ്റര്‍, സലാം കൊറ്റിയോട്, റഷീദ് മുത്തനില്‍, ഷഫീഖ് വിയ്യക്കുറുശ്ശി, ഹക്കീം എം.ടി, ഇര്‍ഫാന്‍, യൂസുഫ്, ഇര്‍ഫാന്‍, ഹാഷിം, തുടങ്ങിയവര്‍ സംസാ രിച്ചു.