പാലക്കാട്:സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ തിരുവനന്തപുരം – കാസര്‍ഗോഡ് അതിവേഗ റെയില്‍പാത പദ്ധതി യില്‍ പാലക്കാടിനെ പൂര്‍ണമായി ഒഴിവാക്കിയത് പാലക്കാട് ജില്ലയി ലെ ജനങ്ങളോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ വഞ്ചനയാ ണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ. കൃഷ്ണദാസ്. തിരുവനന്തപുര ത്തു നിന്ന് ആരംഭിക്കുന്ന ഈ റെയില്‍പാത തൃശ്ശൂരില്‍ നിന്ന് പാല ക്കാടിനെ ഒഴിവാക്കി തിരൂര്‍ വഴിയാണ് വടക്കോട്ട് പോകുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ ഒന്നായ ഷൊര്‍ണൂര്‍ ഒഴിവാക്കിയാണ് നിര്‍ദ്ദിഷ്ട പാത.സംസ്ഥാന സര്‍ക്കാരിന്റെ ഈ കൊടും വഞ്ചനയില്‍ പ്രതിഷേധിച്ച് നാളെ മുഴുവന്‍ മണ്ഡലങ്ങളിലും ബിജെപി പ്രതിഷേധങ്ങള്‍ സംഘടിപ്പി ക്കുന്നതോടൊപ്പം ജില്ലയിലെ മുഴുവന്‍ എംഎല്‍എമാര്‍ക്കും തല യില്‍ കൂടെ മുണ്ട് ഇടാനായി ഒരു തോര്‍ത്ത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അയച്ചു കൊടുക്കുന്നതാണ് എന്ന് ജില്ലാ അധ്യക്ഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു