പാലക്കാട് :ജില്ലയിൽ ഇന്ന് 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ഒമാൻ-1
വല്ലപ്പുഴ ചെമ്മാങ്കുഴി സ്വദേശി (24, സ്ത്രീ)

യുഎഇ-6
ഷാർജയിൽ നിന്ന് വന്ന
കാരാക്കുറുശ്ശി സ്വദേശികൾ (76 പുരുഷൻ,69 സ്ത്രീ),
അബുദാബിയിൽ നിന്ന് വന്നവരായ
പൊൽപ്പുള്ളി സ്വദേശി(53, പുരുഷൻ), കോട്ടോപ്പാടം സ്വദേശി (42 പുരുഷൻ), മണ്ണാർക്കാട് സ്വദേശി (23 പുരുഷൻ), ദുബായിൽനിന്ന് വന്ന കാരാക്കുറുശ്ശി സ്വദേശി (55 സ്ത്രീ)

തമിഴ്നാട്-3
ചളവറ പുലിയാനംകുന്ന് സ്വദേശി(37, പുരുഷൻ), ചെന്നൈയിൽ നിന്നും വന്ന വരായ പറളി സ്വദേശി (48 സ്ത്രീ), കാഞ്ഞിരപ്പുഴ സ്വദേശി (21 പുരുഷൻ)

ഡൽഹി-1
പാലക്കാട് സ്വദേശി (63 പുരുഷൻ)

കൽക്കട്ട-1
ഷൊർണൂർ സ്വദേശി (33 പുരുഷൻ)

ബാംഗ്ലൂർ-1
ഷൊർണൂർ സ്വദേശി (37 പുരുഷൻ)

കൂടാതെ ഇന്ന് ജില്ലയിൽ 13പേർ രോഗമുക്തരായതായി ആരോഗ്യ വകുപ്പ് അറിയിച്ചു.ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 178 ആയി.ഇതിനു പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്ക ൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.

കോവിഡ് 19: ജില്ലയില്‍ 178 പേർ ചികിത്സയിൽ

കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 178 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആശുപത്രികളിലായി 33 പേർ നിരീക്ഷണത്തിലുമുണ്ട്. ഇന്ന് 11 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് (ജൂൺ 11) ജില്ലയിൽ 13 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. പരിശോധനയ്ക്കായി ഇന്ന് 341 സാമ്പിളുകൾ അയച്ചു.

പരിശോധനയ്ക്കായി ഇതുവരെ 12499 സാമ്പിളുകൾ അയച്ചതിൽ 10770 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 78 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.

സെന്റിനെന്റൽ സർവൈലൻസ് പ്രകാരം ഇതുവരെ 1892 സാമ്പിളുകളും ഓഗ്മെന്റഡ് സർവൈലൻസ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.

ജില്ലയിൽ ഇന്ന് 13 പേർ രോഗ മുക്തരായി

ജില്ലയിൽ ഇന്ന് 13 പേർ രോഗ മുക്തരായി. ജില്ലാ ആശുപത്രിയിൽ നിന്ന് ആറുപേരും മാങ്ങോട് മെഡിക്കൽ കോളേജിൽ നിന്ന് ഏഴ് പേരുമാണ് രോഗ മുക്തരായി മടങ്ങിയത്. എടയാർ സ്ട്രീറ്റ് സ്വദേ ശി(39 പുരുഷൻ), പല്ലശ്ശന സ്വദേശി (31 പുരുഷൻ), വല്ലപ്പുഴ സ്വദേശി (44 സ്ത്രീ), ചെറു മുണ്ടശ്ശേരി സ്വദേശി (33 പുരുഷൻ), പാലപ്പുറം സ്വദേശി (39 പുരുഷൻ), പുതുശ്ശേരി സ്വദേശി (28 പുരുഷൻ), കരിപ്പോട് സ്വദേശി (28 പുരുഷൻ), പിരിവു ശാല സ്വദേശി (38 പുരുഷൻ), ശാസ്താ പുരം സ്വദേശി (48 പുരുഷൻ), പെരുവെമ്പ് സ്വദേശി (50 സ്ത്രീ), ചുനങ്ങാട് സ്വദേശി (56 പുരുഷൻ), മലമ്പുഴ സ്വദേശി (45 സ്ത്രീ), വരോട് സ്വദേശി (35 സ്ത്രീ) എന്നിവരാണ് രോഗമുക്തരായത്‌.നിലവിൽ 178 പേരാണ് ചികിത്സയിൽ ഉള്ളത്

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!