തെങ്കര: പഞ്ചായത്തിലെ മൂന്ന് ആദിവാസി കോളനികളില്‍ ടെലി വിഷന്‍ സെറ്റ് സ്ഥാപിച്ചു. കരിമ്പംകുന്ന്, ആനമൂളി, പാലവളവ് എന്നീ കോളനികളിലെ അംഗനവാടികളിലാണ് ടെലിവിഷന്‍ സ്ഥാ പിച്ചത്. കരിമ്പം കുന്ന് കോളനിയില്‍ നടന്ന ചടങ്ങില്‍ എന്‍ ഷംസു ദ്ദീന്‍ എം എല്‍ എ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൗക്കത്തലി, വാര്‍ഡ് മെമ്പര്‍ ടി കെ ഫൈസ ല്‍, ഗിരിജ, സൈനുദ്ധീന്‍ കൈതച്ചിറ, അംഗനവാടി പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കിയ തിനെ തുടര്‍ന്ന് ടെലിവിഷനോ നെറ്റ്വര്‍ക്ക് സംവിധാനങ്ങളോ ഇല്ലാ ത്ത ആദിവാസി കോളനികളടക്കമുള്ള പ്രദേശങ്ങളിലെ വിദ്യാര്‍ ത്ഥികള്‍ക്ക് ക്ലാസ്സുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ് മണ്ണാര്‍ ക്കാട് നിയോജക മണ്ഡലത്തിലെ 3 ആദിവാസി കോളനികളില്‍ എന്‍ ഷംസുദ്ദീന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ജനപ്രതിനി ധികള്‍ എസ് ടി കോളനികളില്‍ ടെലിവിഷന്‍ സെറ്റുകള്‍ സ്ഥാപി ച്ചത്. സെറ്റ് സ്ഥാപിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെ ടുത്താന്‍ പഞ്ചായത്ത് അംഗം ടി കെ ഫൈസല്‍ നേതൃത്വം നല്‍കി.