ഷോളയൂര്‍:മുള്ളന്‍പന്നിയെ കെണി വെച്ച് പിടികൂടി ഇറച്ചി ശേഖരി ച്ച കുറ്റത്തിന് മൂന്ന് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.ഷോളയൂര്‍ തെക്കേ കടമ്പാറ ഊരില്‍ അയ്യപ്പന്‍ (32),രങ്കന്‍ (27),വാഴക്കര പള്ളം, ഊത്തുക്കുഴി ഊരില്‍ ശിവന്‍ (32)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡെപ്യുട്ടി റെയഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വിഎ സതീഷ്,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വള്ളിയമ്മ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ നിഖില്‍കുമാര്‍,രഞ്ജിത്,സുരേഷ്,ഹരിത,നിജാസ്,വാച്ചര്‍ മുരളി എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.മൂവരേയും കോടതിയില്‍ ഹാജരാക്കി.