കരിമ്പ:നവീകരിച്ച പനയമ്പാടം ജിയുപി സ്‌കൂള്‍ ഗ്രൗണ്ട് കെവി വിജയദാസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പത്തര ലക്ഷം രൂപ ചില വഴിച്ചാണ് ഗ്രൗണ്ട് നവീകരിച്ചത്.നിര്‍മാണം പൂര്‍ത്തിയാക്കി പാ ക്കല്‍-കുറിഞ്ഞിപ്പാടം,കിഴക്കേ പനയമ്പാടം-ചെക്കണക്കുന്ന് റോഡ് എന്നിവയുടെ ഉദ്ഘാടനവും നടന്നു.

കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സികെ ജയശ്രീ അധ്യക്ഷയാ യി.വൈസ് പ്രസിഡന്റ് എംഎം തങ്കച്ചന്‍,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിമ്മി മാത്യു,ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി,വാര്‍ഡ് മെമ്പര്‍ ഹസീന റഫീഖ് എന്നിവര്‍ സംസാരിച്ചു.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ടി പ്രിയ സ്വാഗതവും സ്‌കൂള്‍ പ്രധാന അധ്യാപിക ശോഭ ഗണേഷ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!