Month: April 2023

ജില്ലാതല പട്ടയ മേള: വിതരണത്തിന് തയ്യാറായി 15,886 പട്ടയങ്ങള്‍

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയം വിതരണം പാലക്കാട് മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലാതല പട്ടയമേളയില്‍ 15,886 പട്ടയങ്ങള്‍ വിതരണത്തിന് തയ്യാ റായി.ഇതില്‍ 14,906 എണ്ണം ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളാണ്.11 കെ.എസ്.ടി പട്ടയം, 392 ലാന്‍ഡ് അസൈന്‍മെന്റ് പട്ടയം, 300 മിച്ചഭൂമി പട്ടയം, 277…

കര്‍ഷകന്‍ ആത്മഹത്യ ചെയ്ത നിലയില്‍

മണ്ണാര്‍ക്കാട്: കര്‍ഷകനെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തെങ്കര മേലാമുറി കൊല്ലംപുറത്ത് വേലായുധന്റെ മകന്‍ ഉണ്ണിക്കണ്ണന്‍ (48) ആണ് മരി ച്ചത്.പ്രശ്‌നം കൃത്യമായി അറിയില്ലെന്നും എന്നാല്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കായി വീടും ഭൂമിയും നഷ്ടപ്പെടുന്നതു മൂലമുള്ള പ്രയാസം ഉണ്ണിക്കണ്ണനെ അലട്ടിയിരുന്നതായി ബന്ധുക്കള്‍…

അധികനികുതി വരുമാനം വേണ്ടെന്ന് കോട്ടോപ്പാടം പഞ്ചായത്ത്

കോട്ടോപ്പാടം: കെട്ടിടനികുതി, പെര്‍മിറ്റ്, അപേക്ഷ ഫീസുകള്‍ വര്‍ദ്ധിപ്പിച്ച് പൊതുജന ങ്ങളെ പ്രയാസപ്പെടുത്തിയുള്ള വരുമാനം ഗ്രാമ പഞ്ചായത്തിന് ആവശ്യമില്ലെന്ന്കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സി.കെ സുബൈര്‍ അവതരിപ്പിച്ച പ്രമേയം അടിസ്ഥാനപ്പെടുത്തിയാണ് പഞ്ചായത്ത് കമ്മറ്റി തീരുമാനം.കെട്ടിട നിര്‍മ്മാണ…

ശരീരത്തിന് തോന്നുന്ന അസാധാരണ ചൂട് സൂര്യതാപത്തിന്റെ ലക്ഷണമാകാം- ഡി.എം.ഒ

മണ്ണാര്‍ക്കാട്: വെയിലിലും കൂടുതല്‍ ചൂടുള്ളിടത്തും കളിക്കുകയോ ജോലി ചെയ്യുക യോ ചെയ്തശേഷം ശരീരത്തിന് അസാധാരണമായ ചൂട് തോന്നുന്നത് സൂര്യതാപത്തി ന്റെ ലക്ഷണമാകാം എന്നുള്ളതിനാല്‍ ഉടന്‍ ധാരാളം വെള്ളം കുടിക്കുകയും, വിശ്ര മിക്കുകയും സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ ഉപദേശം തേടുകയും വേണമെന്ന്…

സംഭരണത്തിന് മുന്‍പുള്ള വിള പരിശോധന അഞ്ച് ദിവസത്തിനകം പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

പാലക്കാട്: സംഭരണത്തിന് മുന്നോടിയായി ജില്ലയിലെ നെല്‍കര്‍ഷകരുടെ വിള പരിശോധന പൂര്‍ത്തിയാക്കി കൃഷി ഓഫീസര്‍മാര്‍ അഞ്ച് ദിവസത്തിനകം സര്‍ ട്ടിഫിക്കറ്റ് നല്‍കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷി ഓഫീസര്‍മാര്‍…

കരുതലും കൈത്താങ്ങും: 2407 പരാതികള്‍ ലഭിച്ചു; മണ്ണാര്‍ക്കാട് അദാലത്ത് മെയ് 23ന്,അട്ടപ്പാടിയില്‍ 26ന്

പാലക്കാട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരു ടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല പരാതി പരിഹാര അദാലത്തിന്റെ അവലോകന യോഗം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. നിലവില്‍…

ജില്ലാതല പട്ടയമേള മെയ് 15ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പാലക്കാട്: ജില്ലാതല പട്ടയമേള മെയ് 15 ന് വൈകിട്ട് 3.30 ന് കോട്ടമൈതാനത്ത് മുഖ്യ മന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാതല പട്ടയമേളയ്ക്ക് മുന്നോടിയായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.പട്ടയമേളയില്‍…

കെജെയു റമദാന്‍ കിറ്റ് നല്‍കി

കല്ലടിക്കോട് :കേരള ജര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലടിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു.ജില്ലാ പ്രസിഡന്റ് സി എം സബീറലി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് രാജേഷ് കല്ലടിക്കോട് അധ്യക്ഷനായി.മേഖല പ്രസിഡന്റ് കൃഷ്ണദാസ് കൃപ,മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് എ രാജേഷ്,സുജിത്…

കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു

അഗളി: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ല പ്പെട്ടു.പുതൂര്‍ ആഞ്ചക്കകൊമ്പ് ഊരിലെ കന്തസ്വാമി (കന്തന്‍-40) ആണ് മരിച്ചത്.ഇന്ന് രാത്രി എട്ടോടെയായിരുന്നു സംഭവം.ഇലച്ചി വഴിയിലെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയില്‍ ഒറ്റയാന്റെ മുന്നിലകപ്പെടുകയായിരു ന്നു.ഊരിലുള്ളവര്‍ വനപാലകരെ വിവരമറിയിച്ചു.പുതൂര്‍…

എം.എസ്.എഫ് ‘പറവകള്‍ക്കൊരു നീര്‍ക്കുടം’ തുടങ്ങി

എടത്തനാട്ടുകര: വേനല്‍ച്ചൂടില്‍ വലയുന്ന പറവകള്‍ക്ക് ദാഹജലം ലഭ്യമാക്കുന്ന എം. എസ്.എഫിന്റെ ‘പറവകള്‍ക്ക് ഒരു നീര്‍ക്കുടം’ പദ്ധതിക്ക് എടത്തനാട്ടുകരയില്‍ തുടക്കമായി.മേഖലാ തല ഉദ്ഘാടനം മുണ്ടക്കുന്നില്‍ വനിത ലീഗ് മേഖലാ ജനറല്‍ സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ പി.പി.സജ്‌ന സത്താര്‍ നിര്‍വഹിച്ചു. എം.എസ്. എഫ് മേഖലാ…

error: Content is protected !!