കോട്ടോപ്പാടം:വൈദ്യുതാഘാതമേറ്റ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ കൊച്ചുമിടുക്കന് രാജ്യത്തിന്റെ പരമോന്നത പുരസ്കാരം.കോട്ടോപ്പാടം കൊടുവാളിപ്പുറത്ത് കല്ലായത്ത് വീട്ടില്‍ ഉമ്മര്‍ ഫാറൂഖ്-ഫാത്തിമത്ത് സുഹറ ദമ്പതികളുടെ മകന് മുഹമ്മദ് സിദാന് പ്രധാനമന്ത്രി രാഷ്ട്രീയ ബാല്പുരസ്കരം ലഭിച്ചു.ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപ ത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും മുഹമ്മദ് സിദാന് പുരസ്കാരം ഏറ്റുവാങ്ങി. ഈ നേട്ടം കൈവരിക്കുന്ന കേരളത്തില്‍ നിന്നുള്ള ഏക കുട്ടിയാണ് സിദാന്.സിദാന്റെ നേട്ടത്തില്‍ അഭിമാനം കൊള്ളുകയാണ് നാടും വിദ്യാലയവും.
അപ്രതീക്ഷിതമായുണ്ടായ അപകടത്തില്‍ സ്വന്തം ജീവനക്കുറിച്ചുപോലുമോര്ക്കാതെ കൂട്ടുകാരനെ രക്ഷിക്കാന്‍ സിദാന് കാണിച്ച ധീരതയ്ക്ക് ഒരുവര്‍ഷം പൂര്‍ത്തിയായിരി ക്കെയാണ്, കുട്ടികളുടെ അസാധാരണ നേട്ടം രാജ്യം അംഗീകരിക്കുന്ന പുരസ്കാരം തേടിയെത്തിയത്.കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് സിദാന്.2024 ഡിസംബര്‍ 18നാണ് രക്ഷാകൃത്യം നടന്നത്. അര്‍ധവാര്‍ഷിക പരീക്ഷ എഴുതാനായി സ്കൂള്‍ ബസ് കാത്തുനില്ക്കുന്നതിനിടെയാ ണ് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ നിന്നും സിദാന്റെ കൂട്ടുകാരന് മുഹമ്മദ് റജിഹി ന് ഷോക്കേറ്റു.ഇത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിച്ച മറ്റൊരു കൂട്ടുകാരന് ഷഹജാസിനും ഷോക്കേറ്റു.ഈയൊരു അപകടഘട്ടത്തിലാണ് അടുത്ത കിടന്ന ഉണങ്ങിയ വടി ഉപയോ ഗിച്ച് സിദാന് തന്റെ കൂട്ടുകാരെ രക്ഷിച്ചത്.
സിദാന്റെ മനസാന്നിധ്യവും അവസരോചിതമായ ഇടപെടലും ഒരു വലിയ ദുരന്തത്തെ യാണ് ഒഴിവാക്കിയത്. സംഭവമറിഞ്ഞ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന് കുട്ടി നേരില്‍ വിളിച്ച് സിദാനെ അഭിനന്ദിച്ചിരുന്നു. സ്കൂളിനെ അധ്യാപകനായ ഗിരീഷാണ് സിദാനെ ധീരതയ്ക്കുള്ള പുരസ്കാരത്തിന് നാമനിര്‍ദേശം നല്‍കിയത്. ഈവര്‍ഷം 18 സംസ്ഥാനങ്ങള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ നിന്നായി 20 കുട്ടികളെയാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള ഏകകുട്ടിയാണ് സിദാന്.ധീരത, കലയും സംസ്കാരവും, പരിസ്ഥിതി സംരക്ഷണം, സാമൂഹിക സേവനം, ശാസ്ത്ര സാങ്കേതിക വിദ്യ, കായികം എന്നീ മേഖലകളില്‍ അസാധാരണ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വര്‍ഷം തോറും നല്കുന്ന ഒരു അഭിമാനകരമായ ദേശീയ ബഹുമതിയ്ക്ക് സിദാന് അര്‍ഹനായ വിവരം നാടിനേയും വിദ്യാലയത്തേയും ഒരുപോലെ സന്തോഷത്തിലാക്കി.
സ്കൂള്‍ പ്രധാന അധ്യാപകന് കെ.എസ് മനോജ്, പിതൃസഹോദരന് സിദ്ധീഖ് എന്നിവ ര്‍ക്കൊപ്പമാണ് പുരസ്കാരം സ്വീകരിക്കാന്‍ സിദാന് ഡല്‍ഹിയിലെത്തിയത്. പ്രധാന മന്ത്രി നരേന്ദ്രമോദി പുരസ്കാര വിജയികളുമായി സംവദിച്ചു.
