മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കഴിഞ്ഞ 34വര്‍ഷത്തെ മികച്ച സേവനത്തിനുശേഷം ബാങ്കിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് ഈമാസം 31ന് വിരമിക്കുന്ന എസ്.അജയകുമാറിന് ബാങ്ക് ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് നല്കുന്ന യാത്രയയപ്പ് 28ന് നടക്കും. സഹകാരി സംഗമവും നടക്കും.1989ല്‍ പ്രവര്‍ത്തന മാരംഭിച്ച ബാങ്കിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനപുരോഗതിയില്‍ അജയകുമാര്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് ബാങ്ക് പ്രസിഡന്റ് പി.എന്‍ മോഹനന് മാസ്റ്റര്‍, സം ഘാടക സമിതി ചെയര്മാന് എം.പുരുഷോത്തമന്, കണ്‍വീനര്‍ പി.സുധാദേവി എന്നിവ ര്‍ പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് 5ന് ബാങ്കിന്റെ നാട്ടുചന്ത അങ്കണത്തില്‍ കലാസന്ധ്യയോടെയാണ് യാത്രയയപ്പ് സമ്മേളനം നടക്കുക.കെ.പ്രേംകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഉപഹാരസമര്‍പ്പണവും നിര്‍വഹിക്കും. ബാങ്ക് പ്രസിഡന്റ് പി.എന്‍ മോഹനന് മാസ്റ്റര്‍ അധ്യക്ഷനാകും.വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ യു.ടി രാമകൃഷ്ണന്, എന്‍.കെ നാരായണന്‍കുട്ടി, ജോസ് ബേബി, കെ.ബാലകൃഷ്ണന്, ടി.എ സലാം മാസ്റ്റര്‍, ബി.മനോജ്, കെ.മന്‍സൂര്‍, പൗരപ്രമുഖനായ ഡോ.കെ.എ കമ്മാപ്പ, അസി.രജിസ്ര്ടാര്‍ ജനറല്‍ കെ.താജുദ്ദീന്, അസി.ഡയറക്ടര്‍ ഓഡിറ്റ് ജയഭാരതി, കേരള ബാങ്ക് സീനിയര്‍ മാനേജര്‍ ഒ.സാബു, ബാങ്ക് മുന്‍ പ്രസിഡന്റുമാരായ എം.ഉണ്ണീന്‍, കെ.പി മസൂദ്, ടി.ആര് സെബാ സ്റ്റ്യന്‍, കെ.സുരേന്ദ്രന്, അഡ്വ.കെ സുരേഷ്, മറ്റുവിവിധ സംഘടനാപ്രതിനിധികളായ രമേഷ് പൂര്‍ണ്ണിമ, സാംസണ്മാസ്റ്റര്, കല്ലടി ഉണ്ണിക്കമ്മു, എം.ഗോപാലകൃഷ്ണന്, കെ. അഷ്റഫ്,കെ.സിദ്ദീഖ്, ഇ.ബി രാജേഷ്, വിവിധ സഹകരണ ബാങ്ക് പ്രസിഡന്റുമാരായ പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന്, എ.കെ അബ്ദുല്‍ അസീസ്, മുഹമ്മദ് മുസ്തഫ, കെ.ജെ മുഹമ്മദ്, എ.എം അലി അസ്ഗര്‍, ഫ്രാന്‍സിസ് ജോസഫ്, എം.വി സുധാകരന്, കെ.ഷജീര്‍, ആലിക്കല്‍ കുമാരന്, വി.കെ ജയിംസ്, എസ്.ആര് ഹബീബുള്ള, പാറശ്ശേരി ഹസ്സന്, സ്റ്റാഫ് പ്രതിനിധി എം.വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
എസ്.അജയകുമാര്‍ മറുപടി പ്രസംഗം നടത്തും. സംഘാടക സമിതി ചെയര്മാന് എം.പുരുഷോത്തമന് സ്വാഗതവും കണ്‍വീനര്‍ പി.സുധാദേവി നന്ദിയും പറയും. തുടര്‍ന്ന് സിനിമ സീരിയല്‍ താരം സൗമ്യ ഭാഗ്യംപിള്ള നയിക്കുന്ന മെഗാഷോയും അരങ്ങേറും.
