എടത്തനാട്ടുകര:ആഘോഷങ്ങള്‍ക്കിടയിലും വേദനിക്കുന്നവരെ ചേര്‍ത്തുപിടിച്ച് എട ത്തനാട്ടുകര പൊന്‍പാറ സെ്ന്റ് വില്യംസ് ചര്‍ച്ച്.ക്രിസ്മസ് കരോളിലൂടെ വീടുകളില്‍ നിന്ന് സമാഹരിച്ച തുകയുടെ ഒരു വിഹിതം പാലിയേറ്റീവ് കെയര്‍ പ്രവര്ത്തനങ്ങള്ക്കാ യി നല്‍കിയാണ് പള്ളിഅധികൃതരും അംഗങ്ങളും മാതൃകയായത്. കോട്ടപ്പള്ള ടൗണി ല്‍ സംഘടിപ്പിച്ച ടൗണ്‍ കരോള്‍ ക്രിസ്മസ് ആഘോഷ പരിപാടിയില്‍ എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഭാരവാഹികള്‍ക്കാണ് 10,001 രൂപ കൈമാറിയത്. പള്ളി വികാരി ഫാ. ധനേഷ് കാളന്, പാതിരിക്കോട് സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാരി ഫാ.മനോജ് കൊച്ചുമുറിയില്‍, കൈക്കാര•ാരായ സന്തോഷ് ജോസ് കൊല്ലം പറമ്പില്‍, ബാബു വെട്ടത്ത് കാവില്‍, പള്ളിയിലെ സീനിയര്‍ യൂത്ത് പ്രസിഡന്റ് അഭി ലാഷ് പനത്തോട്ടത്തില്‍, കെ.സി.വൈ.എം. പ്രസിഡന്റ് ലെനിറ്റ് ബാബു, പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര, പാലിയേറ്റീവ് പ്രവര് ത്തകരായ മുഫീന ഏനു, ഫിറോസ് ഒതുക്കുംപുറത്ത്, ശിഹാബ് എന്നിവര്‍ പങ്കെടുത്തു.
