മണ്ണാര്‍ക്കാട്: എം.എസ്.എഫ് നിയോജക മണ്ഡലം കമ്മിറ്റി ‘സമ്മിലൂനി’ കൂടിയിരുത്ത വും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് വ്യാപാര ഭവനില്‍ നടന്ന സംഗമം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. എം. എസ്.എഫ് മണ്ഡലം പ്രസിഡന്റ് ടി.കെ സഫുവാന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി, സെക്രട്ടറി ടി.എ സലാം മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍, ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി, ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹംസ കെ.യു, ഹരിത സംസ്ഥാന വൈസ് പ്രസിഡന്റ് ആയിഷ മറിയം, ഷബീബ് കണ്ടമംഗലം, അനീസ് ചങ്ങലീരി, ബിലാല്‍ അരിയൂര്‍, ഷറ ഫുദ്ധീന്‍ ചങ്ങലീരി, സമദ് പൂവക്കോടന്‍, ഷമീര്‍ വാപ്പു, നഫാഹ് മദനി, ഫവാസ് പൂക്കോ ടന്‍, സി.എച്ച് ഹാഷിം, ജംഷാദ് വയമ്പന്‍, ഫര്‍സിന്‍ അലനല്ലൂര്‍, സി.എ മന്‍സൂര്‍ തുടങ്ങി യവര്‍ സംബന്ധിച്ചു. എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി സൈഫുദ്ധീന്‍ എം. ആര്‍ സ്വാഗതവും ട്രഷറര്‍ അഫ്‌സല്‍ കൊറ്റരായില്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!