എടത്തനാട്ടുകര: വേനല്‍ച്ചൂടില്‍ വലയുന്ന പറവകള്‍ക്ക് ദാഹജലം ലഭ്യമാക്കുന്ന എം. എസ്.എഫിന്റെ ‘പറവകള്‍ക്ക് ഒരു നീര്‍ക്കുടം’ പദ്ധതിക്ക് എടത്തനാട്ടുകരയില്‍ തുടക്കമായി.മേഖലാ തല ഉദ്ഘാടനം മുണ്ടക്കുന്നില്‍ വനിത ലീഗ് മേഖലാ ജനറല്‍ സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ പി.പി.സജ്‌ന സത്താര്‍ നിര്‍വഹിച്ചു. എം.എസ്. എഫ് മേഖലാ ട്രഷറര്‍ മന്‍സൂര്‍ സി.എ അധ്യക്ഷനായി. നിയോജക മണ്ഡലം ട്രഷറര്‍ അഫ്‌സല്‍ കൊറ്റരായില്‍, മേഖലാ വൈസ് പ്രസിഡന്റ് ഹാസില്‍ വി.പി, മുസ് ലിം ലീഗ് യൂണിറ്റ് പ്രസിഡന്റ് സി.മുഹമ്മദാലി മാസ്റ്റര്‍, യൂത്ത് ലീഗ് മേഖലാ വൈസ് പ്രസിഡന്റ് നിജാസ് ഒതുക്കുംപുറത്ത്, സി.ഷിഹാബുദ്ധീന്‍, കെ.മുബഷിര്‍, സി.ജംഷാദ്, സി.ഹബീ ബ്, സി.ആസിഫ് അലി, സി.മുഹമ്മദ് റഫീഖ്, ടി.സല്‍മാന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. വേനല്‍ക്കാലങ്ങളില്‍ സംസ്ഥാനത്തുടനീളം എം.എസ്.എഫ് വര്‍ഷങ്ങളായി നടത്തി വരുന്ന പദ്ധതിയാണ് പറവകള്‍ക്കൊരു നീര്‍ക്കുടം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!