Month: March 2021

യുവാവ് ഷോക്കേറ്റ് മരിച്ച നിലയില്‍

അഗളി:സ്വകാര്യ കൃഷിയിടത്തില്‍ കുരുമുളക് പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ ഏണി തട്ടി യുവാവ് ഷോക്കേറ്റ് മരിച്ച നില യില്‍.ഷോളയൂര്‍ ചുണ്ടകുളം ഊരില്‍ മുരുകേശന്‍ (36) ആണ് മരിച്ചത്.ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ഭാര്യ:പൊന്നമ്മ. മക്കള്‍:അനുശ്രീ,അശ്വിത.

എല്‍ഡിഎഫ് കുമരംപുത്തൂര്‍
പഞ്ചായത്ത് റാലി ആവേശമായി

ബിജെപിയെ തടയാന്‍ ഇടതുപക്ഷത്തിനേ കഴിയൂ: ഡി.രാജ കുമരംപുത്തൂര്‍:കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്നും ബിജെപിയെ തടയാന്‍ ഇടതുപക്ഷത്തിനേ കഴിയൂവെന്ന് സിപിഐ ദേശീയ സെ ക്രട്ടറി ഡി രാജ.എല്‍ഡിഎഫ് കുമംപുത്തൂര്‍ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ മതങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ബിജെപി ചെയ്യുന്നത്.…

കാട്ടാന വാഴകൃഷി നശിപ്പിച്ചു

അഗളി:അട്ടപ്പാടി കക്കുപ്പടിയില്‍ കാട്ടാന വാഴകൃഷി നശിപ്പി ച്ചു.ചക്കിയത്ത് വര്‍ഗീസിന്റെ കൃഷിയിടത്തിലെ 60 ഓളം കുലച്ച വാഴകളാണ് നശിപ്പിച്ചത്.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കാട്ടാന കൃഷിയിടത്തിലിറങ്ങിയത്. ഒരാഴ്ചയായി ചെമ്മണ്ണൂര്‍ മുതല്‍ കക്കുപ്പടി വരെയുള്ള പ്രദേശത്ത് ഒറ്റയാന്റെ ശല്ല്യമുള്ളതായി പ്രദേശവാസികള്‍ പറയുന്നു.കാട്ടാന കൃഷി നശിപ്പിക്കുന്നത്…

ജില്ലയില്‍ രണ്ടുദിവസങ്ങളിലായി വോട്ട് ചെയ്തത് 2967 ആബ്‌സെന്റീ വോട്ടര്‍മാര്‍

പാലക്കാട്:ജില്ലയില്‍ രണ്ടു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വോട്ട് രേഖ പ്പെടുത്തിയത് 2967 ആബ്‌സെന്റീ വോട്ടര്‍മാര്‍.കോവിഡ് രോഗ ബാ ധിതര്‍, നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍, ഭിന്നശേഷിക്കാര്‍, 80 വയ സ്സിനു മുകളിലുള്ളവര്‍ എന്നിവരെയാണ് ആബ്‌സെന്റീ വോട്ടര്‍മാ രായി കണക്കാക്കിയിട്ടുള്ളത്. നിയോജകമണ്ഡലം, രേഖപ്പെടുത്തിയ വോട്ടുകള്‍ എന്നിവ യഥാക്രമം:…

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ

തച്ചനാട്ടുകര :നാട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്‌സ് ക്ലബ്ബും പാലക്കാട് ട്രിനിറ്റി കണ്ണാശുപത്രിയും കരിങ്കല്ലത്താണി നേത്ര ഐ കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യനേത്ര പരിശോധന ക്യാമ്പ് നാളെ പാറപ്പുറം മദ്രസ്സയില്‍ നടക്കും.രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെയാണ് ക്യാമ്പ്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്…

നിയമസഭാ തിരഞ്ഞെടുപ്പ്: അവലോകന യോഗം ചേര്‍ന്നു

പാലക്കാട്:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് അവലോകന യോഗം ചേര്‍ ന്നു.സ്ഥാനാര്‍ഥികളുടെ ചെലവുകള്‍, പരസ്യങ്ങള്‍ക്ക് അനുമതി നല്‍ കുന്ന മീഡിയ മോണിറ്ററിംഗ് ആന്‍ഡ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ക മ്മിറ്റി പ്രവര്‍ത്തനങ്ങള്‍, ജില്ലയില്‍ രൂപീകരിച്ച വിവിധ സ്‌ക്വാഡുക ളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്…

നന്നങ്ങാടിക്കുന്നില്‍ തീപ്പിടിത്തം

അലനല്ലൂര്‍: ഭീമനാട് നന്നങ്ങാടിക്കുന്നില്‍ ഒഴിഞ്ഞ പറമ്പില്‍ തീപ്പി ടിച്ച് അടിക്കാട് കത്തിനശിച്ചു.ശനിയാഴ്ച ഉച്ചയക്ക് രണ്ടരയോടെ യാ യിരുന്നു സംഭവം.കാട്ടുകുളം അവലയം വീട്ടില്‍ മുഹമ്മദ് മുസ്ലിയാ രുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ രണ്ടരയേക്കറോളം വരുന്ന സ്ഥ ലത്താണ് തീപ്പിടിത്തമുണ്ടായത്. ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു.വട്ടമ്പലത്ത് നിന്നും…

അവശ്യ സേവനത്തിലുള്ള അസന്നിഹിതരായ വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ വോട്ടിംഗ് നാളെ മുതല്‍

മണ്ണാര്‍ക്കാട്:നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം തൊഴിലിലേര്‍പ്പെടു ന്ന അവശ്യ സേവനത്തിലുള്ള അസന്നിഹിതരായ വോട്ടര്‍മാര്‍ക്കു ള്ള പോസ്റ്റല്‍ വോട്ടിംഗ് മാര്‍ച്ച് 28, 29, 30 തീയതികളില്‍ നടക്കും. അതാത് നിയമസഭാ മണ്ഡലത്തില്‍ ക്രമീകരിക്കുന്ന പോസ്റ്റല്‍ വോ ട്ടിംഗ് കേന്ദ്രങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ അഞ്ച്…

ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ല
ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല
:പാലക്കാട് രൂപത

മണ്ണാര്‍ക്കാട്: ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു നിയമ സഭ മണ്ഡ ലത്തിലും പാലക്കാട് രൂപത ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ മത്സ രിപ്പിക്കുകയോ ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് ഔദ്യോഗിക പിന്തു ണ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലെന്ന് രൂപത പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫാ.ജോബി കാച്ചപ്പിള്ളി വാര്‍ത്താ കുറിപ്പില്‍…

ജില്ലയില്‍ 4517 സര്‍വീസ് വോട്ടര്‍മാര്‍

മണ്ണാര്‍ക്കാട്:നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 4517 സര്‍വീസ് വോട്ടര്‍മാര്‍ (സൈനികര്‍). 4304 പുരുഷ വോട്ടര്‍മാരും 213 സ്ത്രീ വോട്ടര്‍മാരുമാണ് ഉള്ളത്. ഇ.ടി.പി. ബി.എസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) സംവിധാനം വഴിയാണ് ഇവര്‍ക്ക് വോട്ട് ചെയ്യാനാവുക.സൈനികര്‍ ജോലിചെയ്യുന്ന സ്ഥലത്തെ മേഖലാ…

error: Content is protected !!