പാലക്കാട്:ജില്ലയില്‍ രണ്ടു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വോട്ട് രേഖ പ്പെടുത്തിയത് 2967 ആബ്‌സെന്റീ വോട്ടര്‍മാര്‍.കോവിഡ് രോഗ ബാ ധിതര്‍, നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍, ഭിന്നശേഷിക്കാര്‍, 80 വയ സ്സിനു മുകളിലുള്ളവര്‍ എന്നിവരെയാണ് ആബ്‌സെന്റീ വോട്ടര്‍മാ രായി കണക്കാക്കിയിട്ടുള്ളത്.

നിയോജകമണ്ഡലം, രേഖപ്പെടുത്തിയ വോട്ടുകള്‍ എന്നിവ യഥാക്രമം:

തൃത്താല – 151
പട്ടാമ്പി – 78
ഷൊര്‍ണൂര്‍ – 436
ഒറ്റപ്പാലം – 203
കോങ്ങാട് – 154
മണ്ണാര്‍ക്കാട് – 258

മലമ്പുഴ – 97
പാലക്കാട് – 289
തരൂര്‍ – 55
ചിറ്റൂര്‍ – 614
നെന്മാറ – 200
ആലത്തൂര്‍ – 432

ജില്ലയിലാകെ 24978 ആബ്‌സെന്റീ വോട്ടര്‍മാരാണ് ഉള്ളത്. ഉദ്യോഗസ്ഥര്‍ ഈ വിഭാഗക്കാരുടെ വീടുകളില്‍ നേരിട്ട് പോയി ഏപ്രില്‍ ഒന്നു വരെ പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യിപ്പിക്കും.

പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, പോലീസ്, വീഡിയോഗ്രാഫര്‍ എന്നിങ്ങനെ അഞ്ച് പേരാണ് പോളിംഗ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പോളിംഗ് ബൂത്തിലേത് പോലെ പൂര്‍ണ്ണമായും സുരക്ഷയും രഹസ്യസ്വഭാവവും നിലനിര്‍ത്തിയാണ് വോട്ട് ചെയ്യിപ്പിക്കുക.

ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി അഞ്ച് പോളിങ് ഉദ്യോഗസ്ഥരടങ്ങുന്ന 235 ടീമുകളാണ് ആബ്സന്റീ വോട്ടര്‍മാരെ വോട്ട് ചെയ്യിപ്പിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!