ബിജെപിയെ തടയാന്‍ ഇടതുപക്ഷത്തിനേ കഴിയൂ: ഡി.രാജ
കുമരംപുത്തൂര്‍:കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്നും ബിജെപിയെ തടയാന്‍ ഇടതുപക്ഷത്തിനേ കഴിയൂവെന്ന് സിപിഐ ദേശീയ സെ ക്രട്ടറി ഡി രാജ.എല്‍ഡിഎഫ് കുമംപുത്തൂര്‍ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ മതങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ബിജെപി ചെയ്യുന്നത്. കോവി ഡ് കാലത്ത് ആരെങ്കിലും പട്ടിണി കിടക്കുന്നുണ്ടോ എന്ന് അന്വേഷി ച്ചത് കേരളത്തിലെ ഇടതു സര്‍ക്കാരാണെന്നും ഡി രാജ പറഞ്ഞു.
പത്ത് വര്‍ഷത്തിന് ശേഷം മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഇടത് സൂര്യന്‍ ഉദിക്കുമെന്ന് പികെ ശശി എംഎല്‍എ പറഞ്ഞു.കുമരംപുത്തൂര്‍ പഞ്ചായത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ജി സുരേഷ്‌കുമാര്‍ അധ്യ ക്ഷനായി.നേതാക്കളായ വി ചാമുണ്ണി,ജോസ് ബേബി,വിജയന്‍ കുനി ശ്ശേരി,യുടി രാമകൃഷ്ണന്‍,കെഎ അസീസ്,പി ശിവദാസന്‍,എസ് ആര്‍ ഹബീബുള്ള,ടികെ അബ്ദുള്‍ റഹ്മാന്‍,പാലോട് മണികണ്ഠന്‍, ആലിക്ക ല്‍ കുമാരന്‍,സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജ് എന്നിവര്‍ സംസാ രിച്ചു.