മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭയില്‍ ഭരണം നിലനിര്‍ത്തിയ യുഡിഎഫ് നഗരസഭ ചെയര്‍പേഴ്സനെ തീരുമാനിച്ചു. 21-ാം വാര്‍ഡില്‍നിന്ന് മത്സരിച്ചുവിജയിച്ച മുസ്് ലിം ലീഗ് സ്ഥാനാര്‍ഥി സജ്നയാണ് നഗരസഭയുടെ പുതിയ അധ്യക്ഷ. തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന മുസ്് ലിം ലീഗ് മുന്‍സിപ്പല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. നഗരസഭ രൂപവത്കരിച്ചശേഷം നടന്ന മൂന്നുഘട്ടങ്ങളിലും ചെയര്‍പേഴ്സണ്‍ സ്ഥാനം മുസ്് ലിം ലീഗിനാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ 17 സീറ്റുകളില്‍ വിജയിച്ചാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്. ആകെയുള്ള 30 സീറ്റുകളില്‍ 17 സീറ്റില്‍ മത്സരിച്ച മുസ്് ലിം ലീഗ് 12 ഇടങ്ങളില്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസ് നാലിടങ്ങളിലും കേരള കോണ്‍ഗ്രസ് ഒരുസീറ്റിലും വിജയിച്ചു. മുന്‍ധാരണ പ്രകാരം മുസ്്ലിംലീഗിന് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്കുന്നതില് തിങ്കളാഴ്ച ചേര്‍ന്ന യോഗം ഐക്യകണ്്ഠേന തീരുമാനമെടുത്തു. വിദ്യാഭ്യാസ യോഗ്യതയും നേതൃപരമായ പാടവുമാണ് സജ്്നയെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിന് മാന ദണ്ഡമെന്ന് മുന്‍ നഗരസഭ ചെയര്‍മാനും മുസ് ലിം ലീഗ് മുന്‍സിപ്പല്‍കമ്മിറ്റി ഭാരവാ ഹിയുമായ സി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. മുസ്്ലി ലീഗ് നേതാവും മുന്‍ എംഎല്‍എ യുമായ കളത്തില്‍ അബ്ദുള്ളയാണ് സജ്്നയുടെ പേര് പ്രഖ്യാപിച്ചത്. യോഗത്തില്‍ നേതാക്കളായ കെ.സി. അബ്ദു റഹ്്മാന്‍, നൗഫല്‍ കളത്തില്‍, മുജീബ് പെരിമ്പിടി, ആലിപ്പുഹാജി ഉള്‍പ്പടെയുള്ള നേതാക്കള്‍ സംസാരിച്ചു.
