Day: September 11, 2020

കോവിഡ് 19; ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ആയിരം കടന്നു

പാലക്കാട്:ജില്ലയില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ള വരുടെ എണ്ണം 1056 ആയി.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, വയനാട് ജില്ലകളിലും രണ്ടുപേര്‍ കൊല്ലം, അഞ്ചുപേര്‍ വീതം തൃശൂര്‍, എറണാകുളം, 11 പേര്‍ കോഴിക്കോട്, 19 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന്…

മൂന്നാം ദിനവും തിരച്ചില്‍ വിഫലം; കുരുത്തിച്ചാലില്‍ കാണാതായ യുവാക്കളെ കണ്ടെത്താനായില്ല

കുമരംപുത്തൂര്‍:കുന്തിപ്പുഴയുടെ കുരുത്തിച്ചാല്‍ ഭാഗത്ത് മല വെള്ള പ്പാച്ചിലില്‍ അകപ്പെട്ട് കാണാതായ യുവാക്കളെ മൂന്നാംദിനത്തെ തിരച്ചിലിലും കണ്ടെത്താനായില്ല.കാലാവസ്ഥ പ്രതികൂലമായ തോ ടെ ഇന്ന് വൈകീട്ട് അഞ്ചോടെ തിരച്ചില്‍ അവസാനിപ്പിക്കുകയാ യിരുന്നു. നാളെ വീണ്ടും പുനരാരംഭിക്കും. കാടാമ്പുഴ കരയക്കാട് ചിത്രംപള്ളി പുതുവള്ളി വീട്ടില്‍ കുട്ടി…

ശുദ്ധജലവിതരണം തടസ്സപ്പെടും

മണ്ണാര്‍ക്കാട് ശക്തമായ മഴയെ തുടര്‍ന്ന് കരിമ്പ ജലവിതരണ പദ്ധതി യുടെ കിണറിനകത്ത് മണലും ചെളിയും കയറി പമ്പിങ്ങിന് തടസ്സം നേരിട്ടിക്കുന്നു.ഇതിനാല്‍ പഞ്ചായത്തില്‍ ശുദ്ധ ജലവിതരണം വരു ന്ന ഏതാനം ദിവസങ്ങളില്‍ തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീയര്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് തമിഴ്‌നാട്ടില്‍ പരീക്ഷ എഴുതാന്‍ യാത്രാനുമതി

പാലക്കാട്:ജില്ലയില്‍ നിന്ന് തമിഴ്‌നാട്ടില്‍ പോയി പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടര്‍ ഡി. ബാലമുരളി യാത്രാനുമതി നല്‍കി ഉത്തരവിട്ടു.ഇത്തരത്തില്‍ പരീക്ഷയെഴുതുന്നതിനുള്ള അനുമതിക്കായി നിരവധി വിദ്യാര്‍ത്ഥികള്‍ ജില്ലാകളക്ടര്‍ക്ക് അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. പരീക്ഷയില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ പരീക്ഷ ഹാള്‍ടിക്കറ്റ് ജില്ലയിലെ…

റോഡ് ഗതാഗതത്തിനായി തുറന്നു

അലനല്ലൂര്‍ :ഗ്രാമപഞ്ചായത്തിന്റെ 2020-2021 വാര്‍ഷിക പദ്ധതിയി ലുള്‍പ്പെടുത്തി കോണ്‍ക്രീറ്റ് പൂര്‍ത്തീകരിച്ച മുണ്ടക്കുന്ന് കാക്കേ നിപ്പാടം റോഡ് ഗതാഗതത്തിനായി തുറന്ന് നല്‍കി. പഞ്ചായത്തംഗം സി.മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.എം.പി.എ ബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു കെ.ഉമ്മര്‍, സൈതലവി കല്ലായി, ഷമീര്‍ കല്ലായി, മുഹമ്മദാലി കല്ലിടുമ്പന്‍,…

കെ എസ് ടി യു ഓണ്‍ലൈന്‍ പ്രസംഗമത്സരം നടത്തി

മണ്ണാര്‍ക്കാട്: അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പ്രസംഗ മത്സരം നടത്തി.ഓണ്‍ലൈന്‍ പഠനം;പ്രതീക്ഷയും ആശങ്കയും എന്ന വിഷയത്തില്‍ എല്‍.പി, യു. പി, ഹൈസ്‌കൂള്‍,ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ ക്കായി നടത്തിയ മത്സരത്തില്‍…

error: Content is protected !!