മണ്ണാര്‍ക്കാട്: അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പ്രസംഗ മത്സരം നടത്തി.ഓണ്‍ലൈന്‍ പഠനം;പ്രതീക്ഷയും ആശങ്കയും എന്ന വിഷയത്തില്‍ എല്‍.പി, യു. പി, ഹൈസ്‌കൂള്‍,ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ ക്കായി നടത്തിയ മത്സരത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു.എല്‍.പി വിഭാഗത്തില്‍ നവമി കൃഷ്ണ (ജി.എം.എല്‍.പി.എസ് ,അരകുര്‍ശ്ശി), ഗൗതം കൃഷ്ണ(വി.പി.എ.യു.പി.എസ്,കുണ്ടൂര്‍കുന്ന്),ഹന്ന ഫാത്തി മ(വി.എ.എല്‍.പി.എസ്,പുറ്റാനിക്കാട്),യുപി വിഭാഗത്തില്‍ മുഹമ്മദ് റയാന്‍ (ജി.ഒ.എച്ച്.എസ്. എസ്,എടത്തനാട്ടുകര),ഷിസ ഹനാന്‍ (എം .ഇ.ടി.എച്ച്.എസ്,മണ്ണാര്‍ക്കാട്),ടി.അനിയ(പി.കെ.എച്ച്.എം.ഒ.യു.പി.എസ്,എടത്തനാട്ടുകര),ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹാദിഫ് അഹ മ്മദ്(എം ഇ എസ്,എച്ച്.എസ്.എസ്,മണ്ണാര്‍ക്കാട്),ഒ.അഫ്‌നാന്‍ അന്‍ വര്‍(ജി.ഒ.എച്ച്.എസ്.എസ്, എടത്തനാട്ടുകര),ഷാമില്‍ ഹുസൈന്‍ (എം. ഇ.എസ്.എച്ച്.എസ്.എസ്,മണ്ണാര്‍ക്കാട്),ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നേഹ(എം.ഇ.എസ്.എച്ച്.എസ്.എസ്,മണ്ണാര്‍ക്കാട്), ഷിംല റിസിന്‍ (ശബരി എച്ച്. എസ്.എസ്,പള്ളിക്കുറുപ്പ്), കെ. ഷഹന(ജി.ഒ.എച്ച് എസ്.എസ്,എടത്തനാട്ടുകര)എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.അധ്യാപക ദിനാഘോഷ പരിപാടികള്‍ക്ക് കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍,വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,ജില്ലാ പ്രസിഡണ്ട് സിദ്ധീഖ് പാറോക്കോട്,വിദ്യാഭ്യാസജില്ലാ സെക്രട്ടറി പി.അന്‍വര്‍ സാദത്ത്,ഉപജില്ലാ പ്രസിഡണ്ട് ടി.കെ.മുഹമ്മദ് ഹനീ ഫ,സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ കെ.ജി മണികണ്ഠന്‍, പി.അബ്ദുല്‍ സലാം,കെ.എ. അബ്ദുമനാഫ്, എന്‍.ഷാനവാസലി എന്നിവര്‍ നേതൃത്വം നല്‍കി.