മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം ജനറല്‍ സെക്ര ട്ടറിയായിരുന്ന എം.സജീവിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബ ന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ അനുസ്മരണവും, പുഷ്പ്പാര്‍ച്ചനയും ,വൃക്ഷ തൈ നടീലും സംഘടിപ്പിച്ചു.ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷനായി. കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഹംസ,ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പി.കെ സൂര്യകുമാര്‍,നൗഫല്‍ തങ്ങള്‍,തോമസ് മാസ്റ്റര്‍,രാജന്‍ ആമ്പാടത്ത്,ഹരിദാസ് ആറ്റക്കര, നിജോ വര്‍ഗീസ്,കബീര്‍ ചങ്ങലീരി,ഷാനു നിഷാനു,നാസര്‍ കുളപ്പാടം,ഹാരിസ് തത്തേങ്ങലം,കണ്ണന്‍ മൈലാംമ്പാടം,മുജീബ് മല്ലിയില്‍,രാമകൃഷ്ണന്‍, ഫ്രാന്‍സിസ്,സുബ്രഹ്മണ്യന്‍, സിദ്ദിഖ്, രാജേഷ്,ഷനൂബ് പള്ളിക്കുന്ന്,മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു. കുളപ്പാടത്ത് വൃക്ഷ തൈകളും നട്ടു.

യൂത്ത് കോണ്‍ഗ്രസ്സ് പരിസ്ഥിതി വാരാഘോഷം തണലൊരുക്കത്തിന് തുടക്കം കുറിച്ചു.

മണ്ണാര്‍ക്കാട്:നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതിദിന വാരാഘോഷം തണലൊരുക്ക ത്തിന് തുടക്കം കുറിച്ചു.നിയോജകമണ്ഡലം തല ഉദ്ഘാടനം തെങ്കരയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.

തെങ്കര മണ്ഡലം പ്രസിഡണ്ട് ഹാരിസ് തത്തേങ്ങലം അദ്ധ്യ ക്ഷനായി.ഷിബിലി,വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു.പച്ചക്കറി വിത്തുകളും നല്‍കി.തണലൊരുക്കത്തിന്റെ ഭാഗമായി 1001 വൃക്ഷ തൈകളാണ് നിയോജക മണ്ഡലത്തില്‍ നടുന്നത്.പച്ചക്കറി വിത്തുകളും സൗജന്യമായി വിതരണം ചെയ്യും.പൊതു ജലസ്രോതസ്സ് സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.


By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!