മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പൊതു മേഖല ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തി.സിപിഎം ഏരിയ സെക്ര ട്ടറി യു.ടി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി സമി തി ജില്ലാ കമ്മിറ്റി അംഗം അമീര്‍ ഹമീദ് അധ്യക്ഷനായി. വിനോദ്, ജിതേഷ് ചങ്ങലീരി,എ.അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.ഏരിയ ജോയിന്റ് സെക്രട്ടറി കെപി അഷ്‌റഫ് സ്വാഗതവും ഏരിയ കമ്മിറ്റി അംഗം റഷീദ് ബാബു നന്ദിയും പറഞ്ഞു.വ്യാപാര വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഒരു വര്‍ഷമാക്കുക,മൊറട്ടോറിയം കാലവയളവിലെ പലിശ,പിഴപലിശ പൂര്‍ണമായും ഒഴിവാക്കുക,സാമ്പത്തിക പ്രതി സന്ധി പരിഹരിക്കുന്നതിന് വ്യാപാരികള്‍ക്ക് പരസ്പരജാമ്യത്തിന് വായ്പ അനുവദിക്കുക,ബാങ്കുകള്‍ ഈടാക്കുന്ന അമിതമായ സര്‍വീ സ് ചാര്‍ജ്ജുകള്‍ ഒഴിവാക്കുക,വ്യാപാരികളോടുള്ള പൊതുമേഖല ബാങ്കുകളുടേയും കേന്ദ്ര സര്‍ക്കാരിന്റേയും അവഗണന അവസാനി പ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.