എടത്തനാട്ടുകര: വിസ്ഡം ജില്ലാ എജ്യൂക്കേഷന്‍ ബോര്‍ഡ് എടത്തനാട്ടുകരയില്‍ സംഘടിപ്പിച്ച ‘സര്‍ഗവസന്തം’ ജില്ല മദ്റസ കലാമേളയില്‍ 410 പോയിന്റോടെ അലനല്ലൂര്‍ മണ്ഡലം ജേതാക്ക ളായി.373 പോയിന്റോടെ പട്ടാമ്പി മണ്ഡലം രണ്ടാം സ്ഥാനവും 338 പോയിന്റോടെ കൊപ്പം മണ്ഡലം മൂന്നാം സ്ഥാനവും നേടി.
രണ്ടുദിവസങ്ങളിലായി നടന്ന കലാമേളയില്‍ എടത്തനാട്ടുകര, അലനല്ലൂര്‍, മണ്ണാര്‍ക്കാട്, തച്ചമ്പാറ, ഒലവക്കോട്, പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, ഒറ്റപ്പാലം, പട്ടാമ്പി, കൊപ്പം എന്നീ മണ്ഡലങ്ങളില്‍ നിന്നായി ബഹ്ജ, കിഡ്സ്, ചില്‍ഡ്രന്‍, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ടീച്ചേഴ്സ് വിഭാഗങ്ങളിലായി 1500 പ്രതിഭകള്‍ പങ്കെടുത്തു. സമാപന സമ്മേളനം വിസ്ഡം ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, ജില്ലാ വിദ്യാഭ്യാസ വകുപ്പ് കണ്‍വീനര്‍ വി.ഷൗക്കത്തലി അന്‍സാരി, ജോയിന്റ് കണ്‍വീനര്‍ മുജീബ് സലഫി, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിഷാദ് അല്‍ ഹികമി, യൂത്ത് ജില്ലാ സെക്രട്ടറി ഉണ്ണീന്‍ ബാപ്പു, ഒ.മുഹമ്മദ് അന്‍വര്‍, കെ.അര്‍ഷദ് സ്വലാഹി എന്നിവര്‍ പങ്കെടുത്തു.
