കോട്ടോപ്പാടം: നിലവിലുള്ള പ്രവാസി ഇന്‍ഷുറന്‍സ് പദ്ധതിയുടെ വര്‍ധിപ്പിച്ച പ്രീമിയം തുക അടിയന്തരമായി പിന്‍വലിക്കണമെന്ന് പ്രവാസി ലീഗ് കോട്ടോപ്പാടം പഞ്ചായത്ത് കണ്വെന്ഷന് ആവശ്യപ്പെട്ടു. പ്രീമിയം തുക വര്‍ധിപ്പിച്ചത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പ ത്തിക ബാധ്യത സൃഷ്ടിക്കുമെന്നും കണ്വെന്ഷന് വിലയിരുത്തി. പ്രവാസി ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ അലി അധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡന്റ് വാപ്പു തൂവശ്ശേ രി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍, അസീസ് ചെള്ളി, കെ.പി മജീദ്, നിരീ ക്ഷകരായ ശരീഫ്, ടി.പി ആദം സംസാരിച്ചു. റിട്ടേണിംഗ് ഓഫീസര്‍ ഹമീദ് പൂതങ്കോടന് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: ഏരിയത്ത് മുഹമ്മദ് (പ്രസി), കാദര്‍.ടി, മൂസ. ഒ.പി, സലീം, ബഷീര്‍. ടി, ലത്തീഫ് (വൈ. പ്രസി)..ബഷീര്‍ പച്ചീരി (ജന. സെക്ര), സലിം.എന്‍, ഉമ്മര്‍ സി.ടി കുഞ്ഞയമ്മു. കെ.കെ, മൊയ്തീന്‍കുട്ടി.എം, മുഹമ്മദാലി. കെ (ജോ. സെക്ര), ഹംസ കല്ലടുമ്പില് (ട്രഷ).
