മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്കുള്ള ഏകീകൃത തിരിച്ചറിയല്‍ രേഖയായ യു.ഡി.ഐ.ഡി. (യുണീക്ക് ഡിസെബിലിറ്റി ഐഡി) കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തന ങ്ങളില്‍ കേരളം ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ലഭിച്ച ആകെ 5,21,250 അപേക്ഷകളില്‍ 4,95,482 എണ്ണവും തീര്‍പ്പാക്കി കഴിഞ്ഞു. ഇത് മൊത്തം അപേക്ഷകളുടെ 95.06 ശതമാനമാണ്. ഇതിനകം 4,54,789 പേര്‍ക്ക് കാര്‍ഡുകള്‍ വിതരണം ചെയ്തപ്പോള്‍ നിലവില്‍ 25,768 അപേക്ഷകള്‍ മാത്രമാണ് ബാക്കിയു ള്ളത്. അര്‍ഹരായ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും കാര്‍ഡ് ലഭ്യമാക്കി സംസ്ഥാനത്ത് സമ്പൂര്‍ണ നേട്ടം കൈവരിക്കുകയാണ് ലക്ഷ്യമെന്ന് സാമൂഹ്യനീതി വകുപ്പ് അറിയിച്ചു.
പദ്ധതിയുടെ സംസ്ഥാനതല ഏകോപനത്തിനായി എല്ലാ ജില്ലാ കലക്ടറേറ്റുകളിലും നോഡല്‍ ഓഫിസര്‍മാരെ നിയോഗിക്കുകയും ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കായി 113 സര്‍ക്കാര്‍ ആശുപത്രികളിലൂടെയുള്ള പരിശോധനകള്‍ക്ക് പുറമെ, കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി പ്രത്യേക ഭിന്നശേഷി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘ ടിപ്പിക്കും. ഇത്തരത്തിലുള്ള 24,701 അപേക്ഷകര്‍ക്ക് അടുത്ത രണ്ട് മാസത്തിനകം കാര്‍ഡുകള്‍ ലഭ്യമാക്കും. അതേസമയം നിലവില്‍ സാധുവായ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള 1,067 പേര് വീണ്ടും പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ വഴി ഇവര്‍ക്ക് ഉടന്‍ കാര്‍ഡ് വിതരണം ചെയ്യുമെന്നും വകുപ്പ് അറിയിച്ചു.
മെഡിക്കല്‍ ബോര്‍ഡുകളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ സ്വകാര്യ മേഖലയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ കൂടി ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ എസ്ഒപി പ്രകാരം രണ്ട് മാസത്തിനിടെ അഞ്ച് തവണ അറിയിപ്പ് നല്‍കിയിട്ടും മെഡിക്കല്‍ പരിശോധനയ്ക്ക് എത്താത്തവര്‍, ഭിന്നശേഷി സ്ഥിരീകരിക്കാത്തവര്‍, മരണപ്പെട്ടവര്‍ എന്നിവരുടെ അപേക്ഷകള്‍ ഒഴിവാക്കി പോര്‍ട്ടലിലെ അനാവശ്യ പെന്‍ഡിങ് കുറയ്ക്കാനും നടപ ടിയുണ്ടാകും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത ഭിന്നശേഷിക്കാരെ കണ്ടെത്താന്‍ പ്രത്യേക സര്‍വേ നടത്തും. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ പരാതിയുള്ളവര്‍ക്ക് 90 ദിവസത്തിനുള്ളി ല്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപ്പീല്‍ നല്കാന് അവസരമുണ്ട്.
ജില്ലാതല കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് യുഡിഐഡി കാര്‍ഡ് വിതരണം ചെയ്തത് മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് പെന്‍ഡിങ് അപേക്ഷകളുള്ളത് വയ നാട് ജില്ലയിലുമാണ്. റവന്യൂ, ആരോഗ്യം, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ സംയുക്തമായി ഏകോ പിപ്പിച്ചാണ് ബാക്കിയുള്ള അപേക്ഷകള്‍ അതിവേഗം തീര്‍പ്പാക്കുന്നത്.
