അഗളി: അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും ആരോഗ്യ സംരക്ഷ ണത്തിന് ഹ്രസ്വകാല – ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണെന്ന് പൊതു വിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്. അഗളി മിനി സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തീവ്രപരിചരണം ആവശ്യമുള്ള ഗര്‍ഭിണികളെ തൃശൂര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോളേജു കളില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കും. ഗര്‍ഭിണികളെ അമ്മ വീടുകളില്‍ ആരോഗ്യപ്ര വര്‍ത്തകരുടെ നിരീക്ഷണത്തില്‍ പരിചരിക്കും.അമ്മമാരുടെയും നവജാതശിശുക്കളുടെയും ജനിതക വൈകല്യം, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ ആവശ്യമാണ്. ഇതിനായുള്ള വിദഗ്ധ പഠനം നടന്നുവരുന്നതായും മന്ത്രി പറഞ്ഞു. പോഷകക്കുറവ് പരിഹരിക്കാന്‍ സമൂഹ അടുക്കളകള്‍ സജീവമാക്കും. ഊരുകളില്‍ കുടിവെള്ളം ഉറപ്പുവരുത്തും. ആരോഗ്യ വകുപ്പ് മന്ത്രിയുടെ അട്ടപ്പാടി സന്ദര്‍ശനത്തിനു ശേഷം ഒരു ആംബുലന്‍സ് ഉള്‍പ്പെടെ ആരോഗ്യവകുപ്പിന് പുതിയ വാഹനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹാരിക്കും. പുരോഗതി വിലയിരുത്താന്‍ അടുത്ത മാസം വീണ്ടും യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
പ്രദേശത്ത് നിലവിലുള്ള 75 ഗര്‍ഭിണികളെയും കണ്ടെത്തി പ്രത്യേക ശ്രദ്ധ നല്കി ആരോഗ്യ വകുപ്പ് പരിചരിച്ച് വരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്ദു കെ. തോമസ് പറഞ്ഞു.അട്ടപ്പാടിയില്‍ വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഉദ്യോഗസ്ഥര്‍ യോഗ ത്തില്‍ വിശദീകരിച്ചു. യോഗത്തില്‍ അഗളി പഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക് അധ്യ ക്ഷനായി. പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കവേലു, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് ചിത്ര എസ്, ജില്ലാ പഞ്ചായത്ത് അംഗം വി.എം ലത്തീഫ് , അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരി രേശന്, സബ് കലക്ടറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടര്‍ പി.കെ മണികണ്ഠന്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
