നാട്ടുകല്‍: ബാങ്ക് അക്കൗണ്ടും ചെക്ക് ലീഫുകളും ഉപയോഗിച്ച്, അനധികൃതമായി വന്ന പണം കൈമാറ്റ് ചെയ്ത് സംഘടിത സാമ്പത്തിക തട്ടിപ്പ് സംഘത്തില്‍ ബോധപൂര്‍വം അംഗമായി പ്രവര് ത്തിച്ചുവെന്ന കേസില്‍ യുവാവിനെ നാട്ടുകല്‍ പൊലിസ് പിടികൂടി.തച്ചനാട്ടുകര പുതുമനക്കു ളമ്പ് പാലോട് നെടുങ്ങോട്ടില്‍ വീട്ടില്‍ ഷിബു (40)നെയാണ് എസ്.ഐ. വി.അനു അഞ്ജൂമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
സൈബര്തട്ടിപ്പുകാരെ പിടികൂടാന്‍ കേരള പൊലിസ് നടത്തുന്ന സൈ ഹണ്ട് 5.0-ലേക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷിബുവിന്റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷം ഇയാളെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് കേസും രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച നാഷണല്‍ സൈബര്‍ റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ നിന്നും അയച്ചുനല്‍കിയ രശീത് പരിശോധിച്ചശേഷമായി രുന്നു പൊലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. എസ്.ബി.ഐ. താഴേക്കോട് ശാഖയില്‍ പ്രതി യുടെ പേരിലുള്ള അക്കൗണ്ടിന്റെ പാസ്ബുക്ക്, എ.ടി.എം. കാര്‍ഡ്, രണ്ട് മൊബൈല്‍ഫോണുകള്‍ എന്നിവയും പൊലിസ് പിടിച്ചെടുത്തു.
ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സംഘടിത സാമ്പത്തിക കുറ്റകൃത്യം നടത്തി സൈബര്‍തട്ടിപ്പ് വഴി അന്യായമായ ലാഭവും മറ്റാര്‍ക്കും അന്യായമായി നഷ്ടവും വരാത്തവിധം പണം സ്വീകരിച്ച് ഇട പാട് നടത്തിയെന്നാണ് കേസ്. ഇയാള്‍ക്കെതിരെ മണ്ണാര്‍ക്കാട് എക്സൈസിലും, നാട്ടുകല്‍ പൊലി സിലും മറ്റുകേസുകള്‍ ഉള്ളതായും പൊലിസ് അറിയിച്ചു.ഗ്രേഡ് എ.എസ്.ഐമാരായ കെ.എല്‍ ഓമന, ഗിരീഷ് കുമാര്‍, ഗ്രേഡ് സിനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ചന്ദ്രശേഖര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
