എടത്തനാട്ടുകര:മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവം സമാപനത്തിലേക്ക് അടുക്കുമ്പോള്‍ മത്സര ഇനങ്ങളില്‍ എം.ഇ.എസിന്റെയും കല്ലടിയുടെയും മുന്നേറ്റം. 385 ഓവറാള്‍ പോയിന്റുമായി മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനത്താണ്. 340 പോയിന്റു മായി കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാംസ്ഥാനത്തും, ആതിഥേയരായ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂന്നാം സ്ഥാനത്തുമാണ്. കലോ ത്സവത്തിന്റെ രണ്ടാംദിനമായ ബുധനാഴ്ച നൂറുകണക്കിന് ആളുകളാണ് കലോത്സവം കാണാന്‍ എടത്തനാട്ടുകര ഗവ.ഓറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്കെത്തിയത്.

വ്യാഴാഴ്ച കലോത്സ വത്തിന് സമാപനമാകും.വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി രാജു ഉദ്ഘാടനം ചെയ്യും. സ്വാഗസംഘം ചെയര്‍പേഴ്സ ണും പഞ്ചായത്ത് പ്രസിഡന്റുമായ കെ.ഹബീബുള്ള അന്‍സാരി അധ്യക്ഷനാകും. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ സമ്മാനദാനം നടത്തും.ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശോക് കുമാര്‍ മുഖ്യാതിഥിയാകും . അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം അല്ലന് മുഖ്യപ്ര ഭാഷണം നടത്തും. ജനപ്രതിനിധികള്‍, കലോത്സവ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
