കാരാകുര്‍ശ്ശി: കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി (സി.എസ്.പി)യുടെ ആഭിമുഖ്യത്തില്‍ കാരാ കുര്‍ശ്ശി മണ്ഡലത്തില്‍ പതാക ദിനം ആഘോഷിച്ചു. പുല്ലിശ്ശേരി, വലിയട്ട, പള്ളിക്കുറുപ്പ്, കിളി രാനി, പുല്ലുവായില്‍കുന്ന്, വാഴമ്പുറം, കാരാകുര്‍ശ്ശി, കാവുംപടി എന്നിവടങ്ങളിലാണ് പതാക ദിനാചരണം നടന്നത്. മണ്ഡലം പ്രസിഡന്റ് ഹംസക്കുട്ടി കല്ലടി, ജില്ലാ വൈസ് പ്രസിഡന്റ് പി. മൊയ്തീന്‍കുട്ടി, മണ്ഡലം വൈസ് പ്രസിഡന്റ് ശക്തിധര പൊതുവാള്, ബ്ലോക്ക് ജനറല്‍ സെക്രട്ടറി മുസ്തഫ കോലാനി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.രതീഷ്, റഷീദ് കിണറുംപടി, എ.കെ ജംഷീര്‍, പി.എം മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്കി.
