മണ്ണാര്‍ക്കാട്: നവംബര്‍ 17 മുതല്‍ 21 വരെ മണ്ണാര്‍ക്കാട് വെച്ച് നടക്കുന്ന മുപ്പതാമത് കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്കൂള്‍ ശാസ്ത്രമേളക്ക് ആതിഥേയത്വം വഹിക്കാന്‍ മണ്ണാര്‍ക്കാട് പൂര്‍ണ്ണസജ്ജമായിക്കഴിഞ്ഞു. ഏഴായിരത്തിലധികം പ്രതിഭകള്‍ മേളയില്‍ മാറ്റുരക്കും.
ഗണിത മേള കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലും സാമൂഹ്യ ശാസ്ത്ര മേള മണ്ണാര്‍ക്കാട് എം.ഇ.ടി. ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പ്രവൃത്തി പരിചയ മേള നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്ററി സ്കൂളിലും ശാസ്ത്ര, ഐടി മേളകള്‍ എംഇഎസ് ഹയര്‍ സെക്കന്ററി സ്കൂളിലുമാണ് നടക്കുക.വൈഐപി ശാസ്ത്രപഥം ആശയ പ്രദര്‍ശനം എംഇഎസ് എച്ച്. എസ്.എസ്സിലും സ്കില്‍ ഫെസ്റ്റിവല്‍ എക്സിബിഷനും കരിയര്‍ ഫെസ്റ്റും നെല്ലിപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് എതിര്‍വശത്തുള്ള മിനി മുബാസ് സ്റ്റേഡിയത്തിലും സ്കില്‍ ഫെസ്റ്റിവല്‍ ജി.എം.യു.പി. സ്കൂളിലും നടക്കും.
പൂര്‍ണമായും ഹരിത ചട്ടങ്ങള്‍ പാലിച്ചായിരിക്കും നടത്തപ്പെടുക.വിദ്യാര്‍ഥികള്‍ക്കും അധ്യാപ കര്‍ക്കും ആവശ്യമായ താമസ സൗകര്യങ്ങളും ഭക്ഷണപ്പുരയും ഒരുക്കും.ഗതാഗതം സുഗമമാക്കാ ന് താല്‍ക്കാലിക ട്രാഫിക് പരിഷ്കരണങ്ങള്‍ ഏര്‍പ്പെടുത്തും. എല്ലാ ദിവസവും കലാ സാംസ്കാ രിക സായാഹ്നവും സംഘടിപ്പിക്കും. നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സ്വാഗത സംഘം അവലോകന യോഗം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് കെ.പ്രേംകുമാര്‍ അധ്യക്ഷനായി. ശാസ്ത്രോത്സ വം ലോഗോയുടെ പ്രകാശനം പ്രേംകുമാര്‍ എം.എല്‍.എക്ക് നല്കി മന്ത്രി നിര്‍വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ എഡിപിഐ അക്കാദമിക് സി.എ.സന്തോഷ്, നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സജ്ന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍,ജില്ലാ പഞ്ചായത്തംഗങ്ങളായ റഷീദ് ആലായന്‍, റഫീഖ പാറോക്കോട്, നഗരസഭാ വൈസ് ചെയര്മാന് കെ. ബാലകൃഷ്ണന്, ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍,ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എം.സലീന ബീവി, വി.എച്ച്.എസ്.ഇ. ഡെപ്യൂ ട്ടി ഡയറക്ടര്‍ കെ.വി മനോജ്, ജനപ്രതിനിധികള്‍,വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍,സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ പങ്കെടുത്തു.
