എടത്തനാട്ടുകര: ഈ അധ്യയനവര്‍ഷാരംഭം മുതല്‍ മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളില്‍ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ച ‘മെറിറ്റ് ഡേ’ ശ്രദ്ധേയമായി. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം നിജാസ് ഒതുക്കുംപുറത്ത് ഉദ്ഘാടനം ചെയ്തു. കോട്ടോപ്പാടം പഞ്ചായത്ത് അംഗം ഷാനിര്‍ ബാബു മണലടി അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബി.പി.സി. സലീം നാലകത്ത് മുഖ്യാതിഥിയായി.
സ്കൂള്‍ കലോത്സവം, ശാസ്ത്രമേള, വിദ്യാരംഗം ശില്പശാല, കുട്ടീസ് ഫെസ്റ്റ്, ഓണാഘോഷം, രക്ഷിതാക്കള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ എന്നിവയിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാന ങ്ങള് വിതരണം ചെയ്തു. ജൂലൈ മുതല്‍ നവംബര്‍ വരെ നൂറ് സംയുക്തഡയറികള് പൂര്‍ത്തിയാക്കി യതിന് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ഐസ മെഹറിന് പ്രത്യേക സമ്മാനവും നല്കി.
പ്രധാന അധ്യാപകന് പി.യൂസഫ്, മാനേജര്‍ പി.ജയശങ്കരന്‍, പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണി ക്കര,എം.പി.ടി.എ. പ്രസിഡന്റ് ഷഹന ലബീബ്, ജസീന, ലിയ നൗഷിദ, ആനിസ, അധ്യാപകരായ ഒ.ബിന്ദു, പി. ജിതേഷ്, സി. സൗമ്യ എന്നിവര്‍ സംസാരിച്ചു.
