29 പ്ലാറ്റൂണുകള്‍ അണിനിരക്കും
പാലക്കാട് : ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ആഗസ്റ്റ് 15-ന് പാലക്കാട് കോട്ടമൈതാനിയില്‍ നടക്കുന്ന പരേഡില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ദേശീയ പതാക ഉയര്‍ത്തും. പരേഡില്‍ പൊലിസ്, എക്സൈസ് ഉള്‍പ്പടെ വിവിധ സേനാ വിഭാഗങ്ങളുടെയും സിവില്‍ ഡിഫന്‍സ്, എന്‍.സി.സി, എസ്. പി.സി, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയവയുടെയും 29 പ്ലറ്റൂണുകള്‍ അണിനിരക്കും. തൃത്താല പൊലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മനോജ് ഗോപി പരേഡ് കമാന്‍ഡറാവും. ഡിസ്ട്രിക്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്സ് റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ കെ.എന്‍. ജയന് സെക്കന്‍ഡ് ഇന്‍ കമാന്‍ഡറാവും.
രാവിലെ 8.30-ന് പാലക്കാട് ആര്.ഡി.ഒ. കെ. മണികണ്ഠന് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതോടെ ജില്ലയില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ഒന്‍പതിന് മന്ത്രി എം.ബി രാജേഷ് പതാക ഉയര്‍ത്തും. വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. കാണിക്കമാത ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മൂത്താന്തറ കര്‍ണകിയമ്മന്‍ എച്ച്.എസ്.എസ് എന്നീ സ്കൂളുകള്‍ അവതരിപ്പിക്കുന്ന ബാന്‍ഡ് വാദ്യം, മലമ്പുഴ നവോ ദയ സ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവയും അരങ്ങേറും. ജില്ലയിലെ എം.പി.മാരും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനി ധികളും ഉദ്യോഗസ്ഥരും പരേഡില്‍ പങ്കെടുക്കും.
സ്വതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ഹരിത ചട്ടം പാലിച്ച് പ്ലാസ്റ്റിക് പതാകകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും, ആഘോഷങ്ങള്‍ പരിസ്ഥിതി സൗഹൃദപരമായിരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. റിഹേഴ്സ ലിനും പരേഡിനുമായി 15 വാഹനങ്ങള്‍ ലഭ്യമാക്കിയതായി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ (ആര്.ടി.ഒ) അറിയിച്ചു. മൈതാനത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തി ല്‍ മെഡിക്കല്‍ ടീമും ആംബുലന്‍സും സജ്ജമാക്കും. കുടിവെള്ളം, മാലിന്യ നിര്മ്മാര് ജ്ജനം, ശുചിമുറി സംവിധാനം തുടങ്ങിയവ ഉറപ്പാക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്കി. എ.ഡി.എം കെ. സുനില്‍കുമാര്‍, അഡീഷണല്‍ എസ്.പി ഷംസുദ്ധീന്, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
