മണ്ണാര്‍ക്കാട്: കെ.എസ്.ആര്.ടി.സി. മണ്ണാര്‍ക്കാട് സബ് ഡിപ്പോയില്‍ ഗതാഗതവകുപ്പ് മന്ത്രി സി.പി ജോണ്‍ സര്‍ശനം നടത്തി. ഓഫിസ് മുറി, വാഷ്റൂം ജീവനക്കാരുടെ വിശ്രമമുറി, ഡ്രൈവിങ് സ്കൂ ള്‍ ഉള്‍പ്പടെയുള്ളവയുടെ സ്ഥിതിഗതികള്‍ മന്ത്രി നേരിട്ട് വിലയിരുത്തി.
കെ.എസ്.ആര്.ടി.സിയുടെ പഴയ ബസുകള്‍ നവീകരിച്ച് സര്‍വീസിന് സജ്ജമാക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതായി മന്ത്രി അറിയിച്ചു.ഇതിനകം നൂറോളം ബസുകള്‍ സീറ്റുകള്‍, എഞ്ചിന്, എയര്‍ബോക്സ് ഉള്‍പ്പടെ നന്നാക്കി പുതിയ ബസുകളുടെ നിലാവരത്തിലേക്ക് മാറ്റിയിട്ടുണ്ട്. നവീകരിച്ച ഈ ബസുകള്‍ ഉപയോഗിക്കുന്നതിലൂടെ പുകയുടെ അളവ് 40ശതമാനം വരെ കുറ യ്ക്കാനും സാധിക്കും. ആലപ്പുഴ, മാവേലിക്കര, എടപ്പാള്‍, തിരുവനന്തപുരം തുടങ്ങിയ വിവിധ വര്‍ക്ക് ഷോപ്പുകളിലായാണ് ഈ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഉടമകള്‍ക്ക് സമ്മത മാണെങ്കില്‍ സര്‍വീസുകള്‍ക്കായി സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കാനും തീരുമാനിച്ചി ട്ടുണ്ട്. കരാര്‍ വാഹനങ്ങളുടെ കാര്യത്തില്‍ നടപടികളായെന്നും 19 ബസുകള്‍ ശബരിമലയാത്രക്ക് സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.
പുതിയ വാഹനങ്ങള്‍ ലഭ്യമാകുമ്പോള്‍ മണ്ണാര്‍ക്കാടിനും അനുവദിക്കും. കെ.എസ്.ആര്.ടി.സി യുടെ ഡ്രൈവിങ് സ്കൂളില്‍ അട്ടപ്പാടിയില്‍ നിന്നും ഡ്രൈവിങ് പരിശീലനത്തിനായി എത്തുന്ന പട്ടികവര്‍ഗ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ നല്‍കിവരുന്ന ഇളവ് കൂടുതല്‍ വര്‍ധി പ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹൈവി വാഹന പരിശീലനം വിജയകരമായി പൂര്‍ത്തിയാ ക്കിയ അഡ്വ.സ്റ്റെഫി, ബിന്ദു എന്നിവര്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ജീവനക്കാരുടെ കുറവ്, കാലപ്പഴക്കം ചെന്ന ബസുകള്‍, ഡിപ്പോ യാര്‍ഡ് നവീകരണം, താമസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നീ ആവശ്യങ്ങള്‍ യൂണിയന് നേതാക്കള്‍ മന്ത്രിയുടെ ശ്രദ്ധയി ല്പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് മന്ത്രി ഡിപ്പോയിലെത്തിയത്. നഗര സഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന, സി.എം.പി. സംസ്ഥാന സെക്രട്ടറി പി.കെ ശശി, ഡി.ടി.ഒ. ജോസി ജോണ്‍, ഡിപ്പോ ഇന്‍ചാര്‍ജ് പി.എന്‍ ബാലസുബ്രഹ്മണ്യന്, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ കെ.പ്രകാശ്, മെക്കാനിക്കല്‍ ഹെഡ് ബഷീര്‍, വിവിധ യൂണിയന് പ്രതിനിധികളായ ഷൗക്കത്തലി, ഷിന്റോ കുര്യന്, ജയകുമാര്‍, ഷബീറലി, ജയകൃഷ്ണന്, ഷാനവാസ്, മറ്റ് സി.എം.പി. നേതാക്കള്‍ ഉള്‍പ്പടെ സന്നിഹിതരായി.
