പാലക്കാട്: പാലക്കാട് റെയില്‍വേ ജങ്ഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഉപേക്ഷിച്ച നില യില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് 11 കിലോ കഞ്ചാവ് പിടികൂടി. ഓപ്പറേഷന് തൂഫാന് ദൗത്യ ത്തിന്റെ ഭാഗമായി റെയില്‍വേ പോലീസും ആര്.പി.എഫും ചേര്‍ന്ന് നടത്തിയ പരിശോധന യിലാണ് കഞ്ചാവ് കണ്ടെടുത്തത്.
പ്ലാറ്റ്ഫോമിലെ മില്‍മ സ്റ്റാളിന് സമീപമുള്ള ബെഞ്ചിനടിയിലാണ് ബാഗ് ശ്രദ്ധയില്‍പ്പെട്ടത്. പൊലിസ് പരിശോധന കണ്ട് കഞ്ചാവുമായി വന്നയാള്‍ ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാ കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരം ഭിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലി സ് പരിശോധിച്ചുവരികയാണ്.
പാലക്കാട് റെയില്‍വേ സബ് ഇന്‍സ്പെക്ടര്‍ കെ.ജെ. പ്രവീണ്‍, എ.എസ്.ഐ. പ്രമോദ്, ആര്.പി.എഫ്. എ.എസ്.ഐ. ബൈജു, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സന്ദീപ്, കാര്‍ത്തിക് എന്നിവരുള് പ്പെട്ട സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
