കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന ‘ഉജ്വലം 26’ സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ഇന്ന് വൈകിട്ട് 3:30-ന് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോ റിയത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിഎന്. ഷംസുദ്ദീന് നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് അധ്യക്ഷനാകും.പി.എസ്.സി. സെമിനാറിന് പ്രമുഖ പരിശീലകനും മോട്ടിവേഷണല്‍ സ്പീക്കറുമായ മന്‍സൂറലി കാപ്പുങ്ങല്‍ നേതൃത്വം നല്‍കും.
പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും പഠന-തൊഴില്‍ അവസരങ്ങള്‍ ഒരുക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തി ലെ 13 വിദ്യാലയങ്ങളെയും യുവജനങ്ങളെയും ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയിലൂടെ എല്‍. പി, യു.പി വിഭാഗങ്ങള്‍ക്ക് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരിശീലനവും, എട്ടാം ക്ലാസ് വിദ്യാര്‍ഥി കള്‍ക്ക് എന്‍.എം.എം.എസ് സ്കോളര്‍ഷിപ്പ് പരിശീലനവും നല്‍കും. കൂടാതെ, അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി പി.എസ്.സി പരിശീലനവും, എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്കായി കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് ഓറിയന്റേഷന്‍ പ്രോഗ്രാമുകളും സംഘടിപ്പിക്കും.
ചടങ്ങില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍ മുഖ്യാതിഥിയാകും. പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്യും.ജില്ലാ പഞ്ചായത്തംഗങ്ങളായ റഷീദ് ആലായന്‍,റഫീഖ പാറോക്കോട്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അസീസ് ഭീമനാട്, രഞ്ജിത്ത് പോറ്റൂര്‍, മറ്റ് ജനപ്രതിനിധികള്‍, വിദ്യാഭ്യാ സ,സാമൂഹിക മേഖലകളിലെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.
