മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ 39 റോഡ് വികസന പദ്ധതികള്‍ക്കായി കേന്ദ്ര റോഡ് ഗതാഗത-ഹൈ വേ മന്ത്രാലയത്തില്‍ നിന്ന് 988.75 കോടി രൂപയുടെ അനുമതി ലഭിച്ചതായി പൊതുമരാമത്ത് വകു പ്പ് മന്ത്രി പി.കെ ബഷീര്‍ അറിയിച്ചു.സെന്‍ട്രല്‍ റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് പദ്ധതിയി ലുള്പ്പെടുത്തിയാണ് തുക അനുവദിച്ചത്. ഇതിലൂടെ സംസ്ഥാനത്തെ 486.33 കിലോമീറ്റര്‍ റോഡുക ള്‍ വികസിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രം അനുവദിച്ച തുകയില്‍ 570 കോടി രൂപയും മലബാര്‍ മേഖലയിലെ റോഡുകള്‍ക്കാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 21 റോഡ് പദ്ധതികള്ക്കാ ണ് അനുമതി ലഭിച്ചത്. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയുമായി മന്ത്രി പി. കെ ബഷീര്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പദ്ധതികള്‍ക്ക് അനുകൂല തീരുമാനം ഉണ്ടായത്.
മേജര്‍ ഡിസ്ട്രിക്ട് റോഡുകള്‍, ഓര്‍ഡിനറി ഡിസ്ട്രിക്ട് റോഡുകള്‍, കോര്പ്പറേഷന് റോഡുകള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. സാങ്കേതിക, സാമ്പത്തിക അനുമതികള്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി ഡിസംബറില്‍ നിര്‍മാണം ആരംഭിക്കും. ദേശീയപാതാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നിര്‍മാണം. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഗ്രാമീണ, നഗര റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിനും ഗതാഗതബന്ധം കൂടുതല്‍ ശക്തിപ്പെടു ത്തുന്നതിനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
