കുമരംപുത്തൂര്‍: കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പുതിയതായി അനുവദിച്ച രണ്ട് ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്. യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അലി അക്ബര്‍ അധ്യക്ഷനായി. എന്‍.എസ്.എസ്. ജില്ലാ കണ്‍വീനര്‍ കെ.എച്ച് ഫഹദ് മുഖ്യാതിഥിയായി. എച്ച്.എസ്.എസ്. അസി സ്റ്റന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ബാബു ആലായന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഷെഫീഖ് റഹ്മാന്, എന്‍.എസ്.എസ്. വളണ്ടിയര്‍ സായി പ്രിയേഷ് തുടങ്ങിയവര്‍ സംസാരിച്ചു. നിലവിലുള്ള ഒരു യൂണിറ്റിന് പുറമെയാണ് ഈ അധ്യയനവര്‍ഷം സ്കൂളിലേക്ക് രണ്ട് എന്‍.എസ്.എസ്. യൂണിറ്റു കൂടി ലഭിച്ചത്. ഇതോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാന് അവസരം ലഭിക്കും.
