കോട്ടോപ്പാടം: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസി ഡന്റ് അഡ്വ.ടി എ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. എആര്‍ കെ ജി സാബുവിന് ആദ്യ വില്പന നടത്തി.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുശീല, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് അഷറഫ്, പാറശ്ശേരി ഹസന്‍, അസൈനാര്‍ മാസ്റ്റര്‍,ചേക്കു മാസ്റ്റര്‍,ഡയറക്ടര്‍മാരായ ചെറുമലയില്‍ അസീസ്, ഉമ്മര്‍ മനച്ചി തൊടി,സമദ്,അബുബക്കര്‍,ബാവ,മജിദ്,ബഷീര്‍,സോജി മാത്യു, ബാങ്ക് സെക്രട്ടറി എന്‍പി കാര്‍ത്യാനി എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!