കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മി റ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെയും കുടും ബാരോഗ്യ കേന്ദ്ര പരിസരവും വൃത്തിയാക്കി. ‘ മഴയെത്തും മുന്‍പെ വീടും നാടും വൃത്തിയാക്കാം എന്ന പ്രമേയത്തില്‍ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ത്രീ- ഡേ മിഷന്‍ കാമ്പയിനിന്റെ ഭാഗമായാണ് ശുചീകരണം നടത്തി യത്. ഉദ്യാനത്തിന്റെ കവാടത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പൊതുസ്ഥ ലവും പരിസരവുമാണ് വൃത്തിയാക്കിയത്. കുടുംബാരോഗ്യ കേന്ദ്ര ത്തിന്റെ മുന്‍വശത്ത് ചപ്പുചവറുകളും ആസ്പത്രി വേസ്റ്റുകളും കണ്ടെടുത്ത് നശിപ്പിച്ചു. പഞ്ചായത്തിലെ ത്രീ- ഡെ മിഷന്‍ കാമ്പയി നിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി മൊയ്തു നിര്‍വ്വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മുസ്തഫ താഴത്തേതില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ വളവുളളി, ജില്ലാ യൂത്ത് ലീഗ് വര്‍ക്കിംഗ് കമ്മിറ്റി അംഗം സുനീര്‍ പാണക്കാടന്‍, പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ആബിദ് പൊന്നേത്ത്, ട്രഷറര്‍ സലാം കൊറ്റിയോട്, വൈസ് പ്രസിഡണ്ട് ഷഫീഖ് വിയ്യക്കുറുശ്ശി, ഫവാസ് കൊറ്റിയോട് തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.