മണ്ണാര്‍ക്കാട്:ജനവാസമേഖലകള്‍, കൃഷി സ്ഥലങ്ങള്‍, തോട്ടങ്ങള്‍ എന്നിവയെ പൂര്‍ണമായും ഒഴിവാക്കി സംസ്ഥാനത്തിന്റെ പരിസ്ഥിതി ലോല പ്രദേശം (ഇ എസ് എ) 8,590.69 ചതുരശ്ര കിലോമീറ്ററാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന നിര്‍ദേശം കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാ ലയം പുറപ്പെടുവിച്ച കരട് നോട്ടിഫിക്കേഷനില്‍ ഭേദഗതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുന്ന തിന്റെ ഭാഗമായാണ് വിശദ പഠനങ്ങളുടേയും പൊതു അഭിപ്രായങ്ങളുടേയും അടിസ്ഥാനത്തില്‍ നിര്‍ദേശങ്ങള്‍ കൈമാറിയതെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് സെക്രട്ടേറിയറ്റിലെ പി ആര് ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2013-ലെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിലെ 123 വില്ലേജുകളിലായി 13,108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഇ.എസ്.എ. പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് വന മേഖലയും വനേതര പ്രദേശവും തിരിച്ച് വിസ്തൃതി 9,993.7 ചതുരശ്ര കിലോമീറ്ററായി പരിമിതപ്പെ ടുത്തിയത്. ഇതില്‍ 9107 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം വനഭൂമിയും 886.7 സ്ക്വയര്‍ കിലോമീറ്റര്‍ വനേതര പ്രദേശവും ആണുള്ളത്. 2014 മാര്‍ച്ച് 10-ലെ നോട്ടിഫിക്കേഷന്‍ മുതല്‍ 2026 ജൂലൈ 27-ലെ വിജ്ഞാപനം വരെ ഈ നിലപാടാണ് തുടര്‍ന്നുപോന്നത്. എന്നാല്‍ നിലവില്‍ കൃത്യമായ പഠനങ്ങ ളുടെ അടിസ്ഥാനത്തിലാണ് വനേതര ഭാഗങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി പരിധി 8,590.69 ചതുരശ്ര കിലോമീറ്ററാക്കാന്‍ സംസ്ഥാനം ആവശ്യപ്പെടുന്നത്.
കുറഞ്ഞ ഭൂവിസ്തൃതിയും ഉയര്‍ന്ന ജനസാന്ദ്രതയുമുള്ള കേരളത്തില്‍ മൊത്തം ഭൂവിസ്തൃതിയുടെ 29.15 ശതമാനവും വനപ്രദേശമാണ്. ഇതില്‍ 23 വന്യജീവി സങ്കേതങ്ങളും സംരക്ഷിത പ്രദേശങ്ങ ളും ഉള്‍പ്പെടുന്നു. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം, മരംമുറി നിയന്ത്രണ നിയമങ്ങള്‍ തുടങ്ങി ശക്തമായ പരിസ്ഥിതി നിയമങ്ങള്‍ നിലനില്‍ക്കുന്ന സംസ്ഥാനത്ത് ജനവാസ മേഖലക ളില്‍ വീണ്ടും ഇഎസ്എ നിയന്ത്രണങ്ങള്‍ വരുന്നത് കാര്‍ഷിക മേഖലയെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കും.ഡോ. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര വിദഗ്ധ സമി തിയെ തിരുവനന്തപുരത്തെത്തിച്ച് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സാന്നിധ്യത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു.
വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് ഐക്യകണ്ഠ്യേനയുള്ള പ്രമേയം പാസാ ക്കും. കഴിഞ്ഞ 13 വര്‍ഷമായി നീളുന്ന ഈ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാക്കാന്‍ ആവ ശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രിമാരെ കാണും. പരിഷ്കരിച്ച ഇഎസ്എ പ്ലാനും മാപ്പും സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ വെബ്സൈ റ്റില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
